സ്ഥിരം ഡ്രൈവർക്ക് 25,800 രൂപ, താൽക്കാലികക്കാരന് ദിവസം 715 രൂപ മതി: പിഎസ്‌സിക്കാരെ വേണ്ടെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: യുവാക്കളുടെ തൊഴിൽസ്വപ്നങ്ങൾ തല്ലിക്കെടുത്തി,​ ഒറ്റ ഒഴിവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ 2560 തസ്തികളിൽ താൽക്കാലിക നിയമനവുമായി കെ.എസ്.ആർ.ടി.സി.

ബസുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ കുറയ്ക്കാൻ 2018 മുതൽ അഞ്ചു വർഷം നിയമന നിരോധനമായിരുന്നു. ഈ കാലയളവിലുണ്ടായ ഒഴിവുകളിൽ ജീവനക്കാരെ പുനർവിന്യസിച്ചു. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

നിരോധനം 2023ൽ തീർന്നു. പിന്നീട് കഴിഞ്ഞ ആറ് മാസം 2560 പോണ് വിരമിച്ചത്. ഈ ഒഴിവുകളൊന്നും പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കുറഞ്ഞ ദിവസശമ്പളത്തിന് താൽക്കാലികക്കാരെ നിയമിക്കുകയാണ്.

റിസർവ് ഡ്രൈവർ, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, മെക്കാനിക് തസ്തികളിലാണ് താൽക്കാലിക നിയമനം. ഇതിന് എല്ലാ യൂണിറ്റ്, മേഖലാ അധികാരികൾക്കും സി.എം.ഡി നിർദ്ദേശം നൽകി. ഡ്രൈവർ തസ്തികകളാണ് ഏറെയും – 1675. 410 മെക്കാനിക്ക്,​ 48 അസി. ‌ഡിപ്പോ എൻജിയർ തസ്തികകളും ഉണ്ട്. അസി.ഡിപ്പോ എൻജിനീയർ പ്രൊമോഷൻ തസ്‌തികയാണ്. അതും താൽക്കാലികക്കാർക്ക്. ഇനിയുണ്ടാകുന്ന റിട്ടയർമെന്റ് ഒഴിവുകളിലും താൽക്കാലിക നിയമനമായിരിക്കും.

നിലവിൽ ശമ്പളത്തിനു പോലും പാടുപെടുന്നതിനാലാണ് പി.എസ്.സി വഴി സ്ഥിരനിയമനം നടത്താത്തതെന്നാണ് വിശദീകരണം. 2018ലാണ് ഒടുവിൽ പി.എസ്.സി നിയമനം നടന്നത്. അതും അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിച്ചില്ലെന്ന് കാട്ടി ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച ശേഷം. അന്ന് 1350 റിസർവ് കണ്ടക്ടർമാരെ നിയമിച്ചു. തുടർന്നാണ് നിയമന നിരോധനം വന്നത്.

വിരമിച്ചവർക്ക് തുടരാം

ആറുമാസമായി വിരമിക്കുന്ന ഡ്രൈവർമാരെ താൽക്കാലികക്കരായി തുടരാൻ അനുവദിക്കുന്നുണ്ട്. സ്വിഫ്ടിൽ എല്ലാം താൽക്കാലിക നിയമനമായിരുന്നു. താൽക്കാലിക ഡ്രൈവർ 10,000 രൂപയും മെക്കാനിക്ക് 5,000 രൂപയും ഡെപ്പോസിറ്റ് നൽകണം. ഒരു വർഷത്തെ കരാറാണെങ്കിലും 60 വയസുവരെ തുടരാം.

ശബരിമലയുടെ മറവിലും

ശബരിമല സീസണിൽ കൂടുതൽ ജീവനക്കാരെ ആവശ്യമാണ്. അതിനാൽ ഈ അവസരത്തിൽ സർവീസുകൾക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നു പറഞ്ഞും താൽക്കാലിക നിയമനം തകൃതിയാക്കി.


സ്ഥിരം ഡ്രൈവർക്ക് ആദ്യശമ്പളം………. 25,800

താൽക്കാലികക്കാർക്ക് ദിവസം ………………….715

സ്ഥിരം മെക്കാനിക്ക് ആദ്യ ശമ്പളം ………….25,100

താൽക്കാലികക്കാർക്ക് ദിവസം……………………715

അസി. ഡിപ്പോ എൻജിനിയർ ആദ്യശമ്പളം 45,620

താൽക്കാലികക്കാർക്ക് ദിവസം ………………….1200


8 വർഷം മുമ്പ് സ്ഥിരം ജീവനക്കാർ 35,​120

ഇപ്പോൾ 23,000


1000 സർവീസുകൾ കുറഞ്ഞു

5200

നിയമന നിരോധനത്തിന് മുമ്പ്


4000

ഇപ്പോൾ


Source link
Exit mobile version