ഇന്നത്തെ ദിവസം ശരിയായില്ലേ? കാരണം ഈ കണിയാകാം; കണികാണാൻ പാടില്ലാത്ത വസ്തുക്കൾ

ഇന്നത്തെ ദിവസം ശരിയായില്ലേ? കാരണം ഈ കണിയാകാം; കണികാണാൻ പാടില്ലാത്ത വസ്തുക്കൾ | Morning Rituals | ജ്യോതിഷം | Astrology | Manorama Online

ഇന്നത്തെ ദിവസം ശരിയായില്ലേ? കാരണം ഈ കണിയാകാം; കണികാണാൻ പാടില്ലാത്ത വസ്തുക്കൾ

അഷ്ടലക്ഷ്മി പട്ടാഭിരാമൻ

Published: October 21 , 2024 11:08 AM IST

1 minute Read

ഉറക്കമുണർന്ന ഉടനെ കണ്ണാടി നോക്കുന്നവരാണോ? എങ്കിൽ

Image Credit: Deepak Sethi / IstockPhoto

ഒരു വ്യക്തിയുടെ ദിവസം ആരംഭിക്കുന്നത് ഉറക്കം ഉണരുമ്പോഴാണ്. ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ചയെയാണ് കണി ആയി പറയുന്നത്. ചില വസ്തുക്കൾ കണി കാണുന്നത് ദൗർഭാഗ്യമാണ്‌. ഒരു ദിവസത്തെ മുഴുവൻ സ്വാധീനിക്കുവാൻ പ്രഭാതത്തിലെ കണിയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.

ആധുനിക കാലത്ത് സ്മാർട്ഫോണുകൾ ഉള്ളവരാണ് മിക്കവരും. ഉറക്കമുണർന്നാൽ ഉടനെ ഫോണിലെ തിരക്കുകളിലേക്ക് തിരിയാറുമുണ്ട്. സമയനഷ്ടം മാത്രമല്ല ആരോഗ്യകരമായും ശാസ്ത്രീയപരമായും ജ്യോതിഷപരമായും തെറ്റായ പ്രവണതയാണിത്.  ഉറക്കമുണർന്ന ഉടനെ കണ്ണാടി നോക്കുന്നവരും കുറവല്ല. ഇതും ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം.

മൃഗങ്ങൾ, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പൽ എന്നിവയുടെ ചിത്രങ്ങൾ കണികാണുന്നതും നല്ലതല്ല. ഇവയെല്ലാം എത്രയും വേഗം കിടപ്പുമുറിയിൽ നിന്ന് ഒഴിവാക്കുക.
വഴക്ക്, തർക്കം എന്നിവ കേട്ട് കൊണ്ട് ഉണരുന്നതും നന്നല്ല. ഇത് മാനസികസമ്മർദ്ദം വർധിപ്പിക്കുകയും ആ ദിനം മുഴുവൻ നെഗറ്റീവ് ഊർജത്തിന് കാരണമാകുകയും ചെയ്യും.

മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം, എച്ചിൽ പത്രങ്ങൾ ഇവയെല്ലാം കണികാണുന്നത് ശുഭകരമല്ല.
നിത്യവും ഊർജസ്വലതയോടെ തുടങ്ങുന്നതിനും ഏറ്റവും ഉത്തമവുമായുള്ള  കണിക്കായി ആചാര്യന്മാർ നിർദേശിച്ചിരിക്കുന്ന മാർഗം കരവന്ദനമാണ്. പണ്ട് മുത്തശ്ശിമാർ ചെറുപ്രായത്തിലേ കുട്ടികളെ ഈ വന്ദന ശ്ലോകം പഠിപ്പിക്കുമായിരുന്നു. ലോകത്തെ എല്ലാ ജീവികൾക്കും ശക്തി പകരുന്നത് ശക്തിസ്വരൂപിണിയായ ദേവിയാണ്. പ്രവൃത്തികൾ ആരംഭിക്കുന്നത് നമ്മുടെ കരങ്ങൾ കൊണ്ടാണ്. നല്ല പ്രവൃത്തികൾ ചെയ്യുവാൻ കരങ്ങൾക്കു ശക്തി പകരണേയെന്ന് അപേക്ഷിക്കുന്ന പ്രാർഥന ഇങ്ങനെയാണ്.

‘കരാഗ്രേ വസതേ ലക്ഷ്മീ 
കരമധ്യേ സരസ്വത‌ീ 

കരമൂലേ സ്ഥിതാഗൗരി 
പ്രഭാതേ കരദര്‍ശനം’

30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 28dgs4bvpnkplefqdit7g080r1 mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-badomen mo-astrology-rituals


Source link
Exit mobile version