‘നിശബ്ദമാക്കാൻ ശ്രമിക്കുന്നു’: ഡൽഹി സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികൾ?; അന്വേഷണം തുടങ്ങി എൻഐഎ | Delhi blast | Rohini blast | Khalistan | Justice League India | IED blast | NIA investigation | terrorism | Gurpatwant Singh Pannu | Sikhs For Justice | CRPF school
‘നിശബ്ദമാക്കാൻ ശ്രമിക്കുന്നു’: ഡൽഹി സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികൾ?; അന്വേഷണം തുടങ്ങി എൻഐഎ
ഓൺലൈൻ ഡെസ്ക്
Published: October 21 , 2024 08:17 AM IST
1 minute Read
രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് തടിച്ചുകൂടിയവർ. (ചിത്രം∙ എഎൻഐ)
ന്യൂഡൽഹി∙ ഞായറാഴ്ച ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. സ്കൂളിനും സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി.
ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ, സ്ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ, ‘‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിയ്ക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.’’– പോസ്റ്റിൽ പറയുന്നു.
ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ മുൻ റോ ഏജന്റ് വികാഷ് യാദവ് വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവത്തിൽ വികാഷ് യാദവിനെതിരെ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണോ സ്ഫോടനമെന്നും ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ട്.
റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ആളപായം സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്ഥലം തിരഞ്ഞെടുത്തതെന്നും, മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് സ്ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം സ്ഫോടനത്തെപ്പറ്റി എൻഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
3i0u4j2v7sulva90m5smoo68ci mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-khalistan
Source link