കൊച്ചി: ഇഞ്ചുറി ടൈമില്‍ നേടിയ ഒറ്റഗോളിന് ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ച് കാലിക്കട്ട് എഫ്സി കേരള സൂപ്പര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ താരം റാഫേല്‍ സാന്റോസാണ് കാലിക്കട്ടിന്റെ വിജയഗോള്‍ കുറിച്ചത്. എട്ടു കളികളില്‍ 16 പോയന്റുമായി കാലിക്കട്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 പോയന്റോടെ കൊച്ചി നാലാമതാണ്. കളി അവസാനിക്കാന്‍ സെക്കൻഡുകള്‍ ബാക്കിയിരിക്കേയാണ് ഇഞ്ചുറി ടൈമില്‍ കാലിക്കട്ട് വിജയഗോള്‍ നേടിയത്. പകരക്കാരനായി എത്തിയ ബ്രസീലുകാരന് റാഫേല്‍ സാന്റോസിന്റെ വകയായിരുന്നു വിജയഗോള്‍. ആദ്യ ലെഗില്‍ കാലിക്കട്ടും കൊച്ചിയും ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം.
ഒന്‍പതാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ 25ന് തിരുവനന്തപുരം കൊമ്പന്‍സ്, ഫോഴ്സ കൊച്ചിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് കിക്കോഫ്.
Source link