ബാലചന്ദ്രൻ വടക്കേടത്തിന് ജനാവലിയുടെ അന്ത്യാഞ്ജലി
തൃപ്രയാർ: സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ സംസ്‌കാരച്ചടങ്ങിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ തൃപ്രയാറിലെ വീട്ടിൽ നിന്നു ഭൗതിക ശരീരം നാട്ടികയിലെ തറവാട്ടു വീട്ടിലെത്തിച്ചു. തറവാട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. മകൻ വി.കൃഷ്ണചന്ദ്രൻ ചിതയ്ക്ക് തീ കൊളുത്തി. ശനിയാഴ്ച വെളുപ്പിന് 1.15നായിരുന്നു അന്ത്യം. രാവിലെ മുതൽ ഞായറാഴ്ച രാവിലെ സംസ്‌കാരം നടക്കുന്നത് വരെ ഒരു നോക്കുകാണാൻ ആയിരങ്ങളാണെത്തിയത്. ഇന്നലെ സംസ്‌കാരച്ചടങ്ങിൽ മന്ത്രി ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ എം.പി ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, എൻ.ശ്രീകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സി.പി.സാലിഹ്, സാംസ്‌കാരിക – സാഹിത്യപ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.
Source link