ടി.വി.എസ് വൈദ്യുത സ്‌കൂട്ടറുകൾക്ക് ഉത്സവ ഓഫർ

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി ടി.വി.എസ് ഐക്യൂബ് വൈദ്യുത സ്‌കൂട്ടറുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. 30,000 രൂപ വരെ കാഷ്ബാക്ക് ഉൾപ്പെടുന്നതാണ് ഓഫർ. ഒക്ടോബർ 31 വരെ ഓഫർ ലഭിക്കും. 95,734 രൂപയ്ക്ക് കേരളത്തിൽ ഇ.വി സ്വന്തമാക്കാം.

തമിഴ്‌നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കർണാടക, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ 5,999 രൂപ മൂല്യമുള്ള അഞ്ചു വർഷത്തെ അല്ലെങ്കിൽ 70,000 കിലോമീറ്റർ വരെ അധിക വാറന്റി ലഭിക്കും.

ടി.വി.എസ് ഐ ക്യൂബ് 2.2 കെ.ഡബ്ല്യു.എച്ച് വേരിയന്റിന് 17,300 രൂപ വരെയും, 3.4 കെ.ഡബ്ല്യു.എച്ച് വേരിയന്റിന് 20,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക്, 7,999 രൂപ ഡൗൺ പേയ്‌മെന്റ്, 2,399 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യം തുടങ്ങിയ ഫിനാൻസ് ഓഫറുകളും ലഭിക്കുമെന്ന് ടി.വി.എസ് അധികൃതർ അറിയിച്ചു.


Source link
Exit mobile version