മന്ത്രിമാർ നവീൻ ബാബുവിന്റെ വീട്ടി​ലെത്തി

പത്തനംതിട്ട: എം.ഡി.എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ ആശ്വാസ വാക്കുകളുമായി മന്ത്രിമാരെത്തി. നവീനിന്റെ ഭാര്യ മഞ്ജുഷയോടും മക്കളായ നിരുപമയോടും നിരഞ്ജനയോടും സംസാരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, റോഷി അഗസ്റ്റിൻ, മുൻ മന്ത്രി സി.ദിവാകരൻ എന്നിവരാണ് ഇന്നലെ വീട്ടിലെത്തിയത്. സർക്കാർ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.

സി​.പി​.എമ്മി​ന്റെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പി​.പി​.ദി​വ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പാർട്ടിയും സർക്കാരും നവീൻബാബുവിന്റെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും സംഭവത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കൂടുതൽ വേഗത്തിൽ അന്വേഷണം നടത്തണമെന്നും മുൻമന്ത്രി സി.ദിവാകരനും പറഞ്ഞു. അവസാനം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്.


Source link
Exit mobile version