മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് എവേ ജയം. സെൽറ്റ വിഗോയ്ക്കെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു റയൽ ജയമാഘോഷിച്ചത്. 20-ാം മിനിറ്റിൽ കിലിയൻ എംബപ്പെയുടെ ഗോളിൽ റയൽ ലീഡ് നേടി. 51-ാം മിനിറ്റിൽ വിഗോ ഗോൾ മടക്കി സമനിലയിലെത്തി. എന്നാൽ, 66-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറിലൂടെ റയൽ ജയം സ്വന്തമാക്കി. 24 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ് റയൽ.
Source link