ജമ്മു കശ്മീരിൽ അബ്ദുൽ റഹിം റാഥർ സ്പീക്കറാകും – In Jammu and Kashmir Abdul Rahim Rather will be the speaker | Kerala News, Malayalam News | Manorama Online | Manorama News
ജമ്മു കശ്മീരിൽ അബ്ദുൽ റഹിം റാഥർ സ്പീക്കറാകും
താരിഖ് ബട്ട്
Published: October 21 , 2024 01:58 AM IST
Updated: October 21, 2024 02:13 AM IST
1 minute Read
അബ്ദുൽ റഹിം റാഥർ (Photo:X)
ശ്രീനഗർ ∙ നാഷനൽ കോൺഫറൻസ് (എൻസി) മുതിർന്ന നേതാവും മുൻ മന്ത്രിയും 7 തവണ എംഎൽഎയുമായ അബ്ദുൽ റഹിം റാഥർ ജമ്മു കശ്മീർ നിയമസഭയുടെ സ്പീക്കറാകും. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം കീഴ്‍വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷമായ ബിജെപിക്കു നൽകാനും തീരുമാനമായി.
90 അംഗ നിയമസഭയിൽ 29 എംഎൽഎമാരുള്ള ബിജെപിക്കു ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുക വഴി നിയമസഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഒമർ അബ്ദുല്ല സർക്കാർ ലക്ഷ്യമിടുന്നതും വ്യക്തം.
ധനകാര്യം ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ലാഥറുടെ അനുഭവം സ്പീക്കർ പദവിയിൽ മുതൽക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രോടെം സ്പീക്കറായി മുതിർന്ന എൻസി നേതാവ് മുബാറക് ഗുൽ സത്യപ്രതിജ്ഞ ചെയ്തു. നവംബർ ആദ്യ ആഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞാൽ ജമ്മു കശ്മീരിൽ നിന്നുള്ള നാലു രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പു നടക്കും. അംഗബലം അനുസരിച്ച് എൻസിക്ക് മൂന്നും ബിജെപിക്ക് ഒന്നും സീറ്റ് ലഭിക്കും.
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, സജദ് കിച്‍ലൂ, അജയ് സദോത്ര എന്നിവരായിരിക്കും എൻസി സ്ഥാനാർഥികൾ.
English Summary:
In Jammu and Kashmir Abdul Rahim Rather will be the speaker
mo-politics-elections-jammu-kashmir-assembly-elections-2024 tariq-bhatt mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-legislature-speaker mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6p16s5n1iv361mv5ijllv3jv05 mo-news-national-states-jammukashmir
Source link