ക്രൂഡ് വിലയിൽ വീണ്ടും ഇടിവ്; കേന്ദ്രത്തിന് അനങ്ങാപ്പാറ നയം
കൊച്ചി: പശ്ചിമേഷ്യയിൽ അനിശ്ചിതത്വം നിലനിൽക്കു ന്പോഴും എണ്ണവില വൻതോതിൽ ഇടിയുന്നു. എന്നിട്ടും വില കുറയ്ക്കാൻ കേന്ദ്രം തയാറാകുന്നില്ല. വില കുറയ്ക്കണമെന്ന ആവശ്യം സംസ്ഥാനത്തിനുമില്ല. ഒക്ടോബർ ഏഴിന് ബാരലിന് (159 ലിറ്റർ) 81 ഡോളറോളം എത്തിയ എണ്ണവില വീണ്ടും കുത്തനേ ഇടിഞ്ഞ് 73.09 ഡോളറിലേക്ക് എത്തി. ഒക്ടോബർ ആദ്യം ഇറാൻ ഇസ്രയേലിനെതിരേ മിസൈൽ ആക്രമണം നടത്തിയത് എണ്ണവില പൊടുന്നനെ ഉയർത്തിയെങ്കിലും വീണ്ടും അതു കുത്തനേ ഇടിയുകയായിരുന്നു. സാന്പത്തിക മാന്ദ്യത്താൽ വലയുന്ന പാക്കിസ്ഥാനിൽ പോലും പെട്രോളിനും ഡീസലിനും ഇന്ത്യയിലുള്ളത്ര വില ഇപ്പോഴുമില്ല. പാക്കിസ്ഥാനിൽ ഇന്നലത്തെ പെട്രോൾ വില 74.10 ഇന്ത്യൻ രൂപയാണ് (247.03 പാക്കിസ്ഥാനി രൂപ – ഒരു പാക്കിസ്ഥാനി രൂപയ്ക്ക് 30 പൈസയാണ് ഇന്ത്യൻ കറൻസിയുമായുള്ള വിനിമയ നിരക്ക്), ഡീസലിന് 75.38 രൂപയും (251.29 പാക്കിസ്ഥാനി രൂപ). സാന്പത്തിക മാന്ദ്യം മറികടക്കാൻ പാക് സർക്കാർ പലതവണ വില കൂട്ടിയതാണ് പെട്രോളിനും ഡീസലിനും ഇവിടെ ഇത്രയും വിലയാകാൻ കാരണം. നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കനത്ത നികുതികളും എണ്ണക്കന്പനികളുടെ ധൂർത്തുമെല്ലാം പാവം ഉപയോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എണ്ണവില കൂട്ടി പാവപ്പെട്ടവന്റെ നട്ടെല്ലൊടിയുന്നതിനെക്കുറിച്ച് മിക്ക രാഷ്ട്രീയ പാർട്ടികൾക്കും യാതൊരു ആശങ്കയുമില്ല. അടുത്തിടെ പ്രസിദ്ധീകരിച്ച ഐസിആർഎ റിപ്പോർട്ട് പ്രകാരം ഒരു ലിറ്റർ പെട്രോളിൽനിന്ന് 15 രൂപയും ഡീസലിൽനിന്ന് 12 രൂപയും ലാഭം നേടുന്നതായാണു കണക്കുകൾ. രാജ്യത്ത് ജീവനക്കാർക്ക് ഏറ്റവുമധികം ശന്പളം നൽകുന്നതും അവരുടെ ക്ഷേമത്തിനായി ഏറ്റവുമധികം പണം ചെലവഴിക്കുന്നതും എണ്ണക്കന്പനികളാണ്. എന്നിട്ടും ഇവരുടെ ലാഭം ആയിരക്കണക്കിനു കോടിയായി പെരുകുകയാണ്.
എണ്ണവില 70-80 ഡോളറിനുള്ളിൽ നിന്നാൽ എണ്ണവില കുറയ്ക്കുമെന്ന് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതേക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ല. യുദ്ധസാഹചര്യമാണു എണ്ണവില 60 ഡോളറിലും മുകളിൽ എത്തിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരാണു ചൈന. ചൈനീസ് സാന്പത്തിക വ്യസ്ഥയിൽ മാന്ദ്യഭീതി നിലനിൽക്കുന്നതിനാൽ ചൈനയുടെ എണ്ണ ഉപഭോഗത്തിൽ വൻ കുറവുണ്ടായി. യുഎസിൽ തൊഴിലില്ലായ്മ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളും എണ്ണ ഉപഭോഗം കുറയാൻ കാരണമായി. എണ്ണ ഉത്പാദനം കുറച്ച്, വില പിടിച്ചുനിർത്താൻ ഒപെക് രാജ്യങ്ങൾ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് എണ്ണവില കൂട്ടില്ലെന്നും തങ്ങളുടെ രാജ്യത്തെ സന്പദ്വ്യവസ്ഥയ്ക്കു തിരിച്ചടി നേരിടുമെന്നും ഒപെക് അംഗരാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ ഇന്ത്യൻ എണ്ണക്കമ്പനികളെല്ലാം കൂടി കഴിഞ്ഞ സാന്പത്തികവർഷം നേടിയ ലാഭം പതിനായിരക്കണക്കിനു കോടിയാണ്.

Source link