KERALAM
റെയിൽവെ ട്രാക്കിൽ കല്ലുകൾ നിരത്തി
മംഗളൂരു: റെയിൽ പാളത്തിൽ കല്ലുകൾ നിരത്തി ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമം. ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ മംഗളൂരു – കാസർകോട് പാതയിൽ തൊക്കോട്ട് മേൽപ്പാലം ഗണേഷ് നഗറിന് സമീപമാണ് സംഭവം. പരിസരത്തെ ക്ഷേത്രത്തിൽ നിന്ന് പോകുന്ന സ്ത്രീകളാണ് അപരിചിതരായ ആളുകൾ പാളത്തിൽ കല്ല് നിരത്തുന്നതു കണ്ടത്. അപ്പോഴേക്കും കേരളത്തിലേക്കുള്ള ഒരു ട്രെയിൻ കടന്നുപോയി. ട്രെയിൻ പോകുന്ന സമയത്ത് വലിയ ശബ്ദംകേട്ട് ആശങ്കയിലായ നാട്ടുകാർ പാളത്തിലേക്ക് ഓടിയെത്തി പരിശോധിച്ചപ്പോൾ കല്ലുകൾ പൊടിഞ്ഞനിലയിൽ കണ്ടെത്തി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. വലിയൊരു ദുരന്തം ഒഴിവായെങ്കിലും ഇനിയും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. ഉള്ളാൾ പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link