ത​ക​രാ​തെ വി​പ​ണി

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ ഇ​​ന്ത്യ, ചൈ​​ന മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ൽ ഇ​​ന്ത്യൻ ഇ​​ൻ​​ഡെ​​ക്സു​​ക​​ളി​​ൽ വി​​ള്ള​​ലു​​ള​​വാ​​ക്കാ​​ൻ ന​​ട​​ത്തി​​യ പൊ​​റോ​​ട്ടുനാ​​ട​​ക​​ങ്ങ​​ൾ വി​​ല​​പോ​​യി​​ല്ല. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ ചെ​​റു​​ത്തുനി​​ൽ​​പ്പി​​ൽ വി​​പ​​ണി ക​​രു​​ത്ത് നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. പ്ര​​ദേ​​ശി​​ക ഇ​​ട​​പാ​​ടു​​കാ​​രു​​ടെ ശ​​ക്ത​​മാ​​യ പി​​ന്തു​​ണ സെ​​ൻ​​സെ​​ക്സി​​നും നി​​ഫ്റ്റി​​ക്കും താ​​ങ്ങാ​​യി. വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ ചൈ​​ന യാ​​ത്ര ഇ​​ന്ത്യ​​യെ പി​​ടി​​ച്ച് ഉ​​ല​​യ്ക്കു​​മെ​​ന്നാ​​ണ് രാ​​ജ്യാ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ക​​ണ​​ക്കുകൂ​​ട്ടി​​യ​​ത്. ഒ​ക്‌ടോ​​ബ​​ർ ആ​​ദ്യ മൂ​​ന്നാ​​ഴ്ച​​ക​​ളി​​ൽ അ​​വ​​ർ 91,218,34 കോ​​ടി രൂ​​പ പി​​ൻ​​വ​​ലി​​ച്ചു. കൊ​​റോ​​ണ വേ​​ള​​യി​​ൽ ഇ​​ത്ത​​രം ഒ​​രു പി​​ൻ​​വ​​ലി​​ക്ക​​ലി​​ൽ വ​​ഴി വി​​പ​​ണി​​യെ അ​​ടി​​മു​​ടി ഉ​​ഴു​​തുമ​​റി​​ച്ചെ​​ങ്കി​​ലും ഇ​​ക്കു​​റി ത​​ന്ത്രം വി​​ല​​പ്പോ​​യി​​ല്ല. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ താ​​ഴ്ന്ന റേ​​ഞ്ചി​​ൽ പു​​തി​​യ ബ​​യിം​​ഗി​​ന് അ​​വ​​സ​​രം ക​​ണ്ടെ​​ത്തു​​ക​​യാ​​ണ്. സെ​​ൻ​​സെ​​ക്സ് 156 പോ​​യി​​ന്‍റും നി​​ഫ്റ്റി 110 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്. ഡെ​​യ്‌​​ലി ചാ​​ർ​​ട്ടി​​ൽ വി​​പ​​ണി സ​​ങ്കേ​​തി​​ക​​മാ​​യി സെ​​ല്ലിം​​ഗ് മൂ​​ഡി​​ലാ​​ണ്, എ​​ന്നാ​​ൽ, വ​​ൻ ത​​ക​​ർ​​ച്ച​​യു​​ടെ സൂ​​ച​​ന​​ക​​ൾ ഒ​​ന്നും ദൃ​​ശ്യ​​മ​​ല്ല. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ഈ ​​വാ​​ര​​വും ഉ​​റ​​പ്പുവ​​രു​​ത്താ​​നാ​​യാ​​ൽ ദീ​​പാ​​വ​​ലി​​ക്ക് വി​​പ​​ണി ക​​ള​​ർ​​ഫു​​ൾ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാം. ഡെ​​റി​​വേ​​റ്റീ​​വ് സെ​​റ്റി​​ൽ​​മെ​​ന്‍റ് അ​​ടു​​ത്ത​​ത് ചാ​​ഞ്ചാ​​ട്ട സാ​​ധ്യ​​ത​​ക​​ൾ​​ക്ക് വീ​​ര്യം പ​​ക​​രും. റീ​​ട്ടെ​​യി​​ൽ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് ഓ​​ഗ​​സ്റ്റി​​ലെ 3.65 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ 5.49 ശ​​ത​​മാ​​ന​​മാ​​യി. വി​​ല​​ക്ക​​യ​​റ്റം നി​​യ​​ന്ത്രി​​ക്കാ​​ൻ പു​​തി​​യ നീ​​ക്ക​​ങ്ങ​​ളി​​ല്ല, ഉ​​ത്സ​​വ സീ​​സ​​ണാ​​യ​​തി​​നാ​​ൽ സ്ഥി​​തി​​ഗ​​തി​​ക​​ൾ സ​​ങ്കീ​​ർ​​ണ​​മാ​​കാം. ചാഞ്ചാടി നിഫ്റ്റി, സെൻസെക്സ് നി​​ഫ്റ്റി സൂ​​ചി​​ക 24,964ൽ നി​​ന്നും വാ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ 25,199ലേ​​ക്ക് ഉ​​യ​​ർ​​ന്നു, മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 25,229 ലെ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ക്കാ​​നു​​ള​​ള ക​​രു​​ത്ത് ക​​ണ്ടെ​​ത്താ​​നു​​മാ​​യി​​ല്ല. ഇ​​തി​​നി​​ട​​യി​​ലെ വി​​ൽ​​പ്പ​​ന സ​​മ്മ​​ർദ​​ത്തി​​ൽ സൂ​​ചി​​ക 24,700 ലെ ​​താ​​ങ്ങ് ത​​ക​​ർ​​ത്ത് 24,570 ലേ​​ക്ക് ഇ​​ടി​​ഞ്ഞെ​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം നി​​ഫ്റ്റി 24,854 ലാ​​ണ്. വി​​പ​​ണി​​യു​​ടെ സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വീ​​ക്ഷി​​ച്ചാ​​ൽ ഈ​​ വാ​​രം 24,549 ആ​​ദ്യ സ​​പ്പോ​​ർ​​ട്ടി​​ൽ ശ​​ക്തി​​പ​​രീ​​ക്ഷ​​ണം ന​​ട​​ത്താം സെ​​ൽ പ്ര​​ഷ​​ർ ഉ​​ട​​ലെ​​ടു​​ത്താ​​ൽ തി​​രു​​ത്ത​​ൽ 24,245 വ​​രെ തു​​ട​​രും. അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ൾ​​ക്ക് വി​​പ​​ണി​​യെ 25,178-25,550 പോ​​യി​​ന്‍റി​​ലേ​​ക്ക് ഉ​​യ​​ർ​​ത്താ​​നാ​​വും. ഡെ​​യ്‌​​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻഡും പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എആ​​റും എം​​എ​​സി​​ഡി​​യും ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യി​​ലാ​​ണ്. അ​​തേസ​​മ​​യം മ​​റ്റ് പ​​ല ഇ​​ൻ​​ഡി​​ക്കേ​​റ്റ​​റു​​ക​​ളും ഓ​​വ​​ർ സോ​​ൾ​​ഡാ​​യ​​ത് താ​​ഴ്ന്ന റേ​​ഞ്ചി​​ൽ പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കാം.

നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് വാ​​രാ​​ന്ത്യം 24,965ലാ​​ണ്. ഒ​​ര​​വ​​സ​​ര​​ത്തി​​ൽ 24,640ലേ​​ക്ക് താ​​ഴ്ന്ന ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചുവ​​ര​​വാ​​ണെ​​ങ്കി​​ലും ഓ​​പ്പ​​ൺ ഇ​​ന്‍ററ​​സ്റ്റി​​ൽ ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ ഇ​​ടി​​വ് സം​​ഭ​​വി​​ച്ചു. എ​​ന്നാ​​ൽ ആ ​​ഇ​​ടി​​വ് വി​​പ​​ണി​​യു​​ടെ ക​​രു​​ത്ത് ചേ​​ർ​​ത്തു​​മെ​​ന്ന് വി​​ല​​യി​​രു​​ത്താ​​നു​​മാ​​വി​​ല്ല. സെ​​ൻ​​സെ​​ക്സ് 81,381ൽനി​​ന്നും 82,189ലേ​​ക്ക് ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും പ്ര​​തി​​രോ​​ധ​​മാ​​യി മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 82,206 മ​​റി​​ക​​ട​​ക്കാ​​നാ​​യി​​ല്ല. ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ൾ വി​​ൽ​​ക്കാ​​ൻ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ മ​​ത്സ​​രി​​ച്ച​​തുമൂ​​ലം സൂ​​ചി​​ക 80,427ലേ​​ക്ക് ഇ​​ടി​​ഞ്ഞെ​​ങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ 81,224ലാ​​ണ്. ഈ​​ വാ​​രം വി​​ൽ​​പ്പ​​നസ​മ്മർദം തു​​ട​​ർ​​ന്നാ​​ൽ 80,371-79,518 ൽ ​​താ​​ങ്ങു​​ണ്ട്. പു​​തി​​യ ബയി​​ംഗി​​ന് ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ​​ക്ക് ഒ​​പ്പം വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​രും രം​​ഗ​​ത്ത് എ​​ത്തി​​യാ​​ൽ സെ​​ൻ​​സെ​​ക്സ് 82,133-83,042 പോ​​യി​​ന്‍റി​​ലേ​​ക്ക് ഉ​​യ​​രാം. കോ​​ർ​​പ​​റേ​​റ്റ് മേ​​ഖ​​ല​​യി​​ൽനി​​ന്നു​​ള്ള ത്രൈ​​മാ​​സ റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ തി​​ള​​ക്ക​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യാ​​വും മു​​ന്നേ​​റ്റം. ഓഹരിയിൽ വില്പന വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ വി​​ൽ​​പ്പ​​ന​​യി​​ൽ മു​​ഴു​​കി മൊ​​ത്തം 21,823.34 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. മൂ​​ന്നാ​​ഴ്ച​​ക​​ളി​​ൽ അ​​വ​​രു​​ടെ വി​​ൽ​​പ്പ​​ന 91,218.34 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ പോ​​യ​​വാ​​രം 16,384 കോ​​ടി രൂ​​പ നി​​ക്ഷേ​​പി​​ച്ചു, ഈ ​​മാ​​സ​​ത്തെ മൊ​​ത്തം നി​​ക്ഷേ​​പം 74,176 കോ​​ടി രൂപ. രൂ​​പ​​യു​​ടെ മൂ​​ല്യം വാ​​രാ​​ന്ത്യം 84.07 ലാ​​ണ്. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ർ​​ണ വി​​ല സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ. ന്യൂ​​യോ​​ർ​​ക്കി​​ൽ ട്രോ​​യ് ഔ​​ൺ​​സി​​ന് 2656 ഡോ​​ള​​റി​​ൽ നി​​ന്നും 2700ലെ ​​പ്ര​​തി​​രോ​​ധം ആ​​ദ്യ​​മാ​​യി മ​​റി​​ക​​ട​​ന്ന് 2723 ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന ശേ​​ഷം 2720ലാ​​ണ്. ചൈ​​നീ​​സ് സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള മി​​ക​​ച്ച വ​​ള​​ർ​​ച്ച റി​​പ്പോ​​ർ​​ട്ട് വാ​​രാ​​ന്ത്യം ഏ​​ഷ്യ, പ​​സ​​ഫി​​ക്ക് മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രിവി​​പ​​ണി​​ക​​ൾ​​ക്ക് ആ​​വേ​​ശം പ​​ക​​ർ​​ന്നു. അ​​നു​​കൂ​​ല വാ​​ർ​​ത്ത ജ​​പ്പാ​​ൻ, ഹോ​​ങ്കോം​​ഗ്, കൊ​​റി​​യ, ഓ​​സ്ട്രേ​​ലി​​യ​​ൻ വി​​പ​​ണി​​ക​​ളെ സ​​ജീ​​വ​​മാ​​ക്കി. അ​​മേ​​രി​​ക്ക​​യി​​ൽ ഡൗ ​​ജോ​​ൺ​​സ്, എ​​സ് ആ​​ൻ​​ഡ് പി ​​ഇ​​ൻ​​ഡെ​​ക്സു​​ക​​ൾ റിക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലാ​​ണ്.

Source link
Exit mobile version