തകരാതെ വിപണി
വിദേശ ഫണ്ടുകൾ ഇന്ത്യ, ചൈന മത്സരത്തിനിടയിൽ ഇന്ത്യൻ ഇൻഡെക്സുകളിൽ വിള്ളലുളവാക്കാൻ നടത്തിയ പൊറോട്ടുനാടകങ്ങൾ വിലപോയില്ല. ആഭ്യന്തര ഫണ്ടുകളുടെ ശക്തമായ ചെറുത്തുനിൽപ്പിൽ വിപണി കരുത്ത് നിലനിർത്താനുള്ള ശ്രമത്തിലാണ്. പ്രദേശിക ഇടപാടുകാരുടെ ശക്തമായ പിന്തുണ സെൻസെക്സിനും നിഫ്റ്റിക്കും താങ്ങായി. വിദേശ ഓപ്പറേറ്റർമാരുടെ ചൈന യാത്ര ഇന്ത്യയെ പിടിച്ച് ഉലയ്ക്കുമെന്നാണ് രാജ്യാന്തര ഫണ്ടുകൾ കണക്കുകൂട്ടിയത്. ഒക്ടോബർ ആദ്യ മൂന്നാഴ്ചകളിൽ അവർ 91,218,34 കോടി രൂപ പിൻവലിച്ചു. കൊറോണ വേളയിൽ ഇത്തരം ഒരു പിൻവലിക്കലിൽ വഴി വിപണിയെ അടിമുടി ഉഴുതുമറിച്ചെങ്കിലും ഇക്കുറി തന്ത്രം വിലപ്പോയില്ല. ആഭ്യന്തര ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് അവസരം കണ്ടെത്തുകയാണ്. സെൻസെക്സ് 156 പോയിന്റും നിഫ്റ്റി 110 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഡെയ്ലി ചാർട്ടിൽ വിപണി സങ്കേതികമായി സെല്ലിംഗ് മൂഡിലാണ്, എന്നാൽ, വൻ തകർച്ചയുടെ സൂചനകൾ ഒന്നും ദൃശ്യമല്ല. ആഭ്യന്തര ഫണ്ടുകളുടെ സാന്നിധ്യം ഈ വാരവും ഉറപ്പുവരുത്താനായാൽ ദീപാവലിക്ക് വിപണി കളർഫുൾ പ്രകടനം കാഴ്ചവയ്ക്കാം. ഡെറിവേറ്റീവ് സെറ്റിൽമെന്റ് അടുത്തത് ചാഞ്ചാട്ട സാധ്യതകൾക്ക് വീര്യം പകരും. റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 3.65 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 5.49 ശതമാനമായി. വിലക്കയറ്റം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളില്ല, ഉത്സവ സീസണായതിനാൽ സ്ഥിതിഗതികൾ സങ്കീർണമാകാം. ചാഞ്ചാടി നിഫ്റ്റി, സെൻസെക്സ് നിഫ്റ്റി സൂചിക 24,964ൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 25,199ലേക്ക് ഉയർന്നു, മുൻവാരം സൂചിപ്പിച്ച 25,229 ലെ പ്രതിരോധം മറികടക്കാനുളള കരുത്ത് കണ്ടെത്താനുമായില്ല. ഇതിനിടയിലെ വിൽപ്പന സമ്മർദത്തിൽ സൂചിക 24,700 ലെ താങ്ങ് തകർത്ത് 24,570 ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 24,854 ലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ ഈ വാരം 24,549 ആദ്യ സപ്പോർട്ടിൽ ശക്തിപരീക്ഷണം നടത്താം സെൽ പ്രഷർ ഉടലെടുത്താൽ തിരുത്തൽ 24,245 വരെ തുടരും. അനുകൂല വാർത്തകൾക്ക് വിപണിയെ 25,178-25,550 പോയിന്റിലേക്ക് ഉയർത്താനാവും. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക്ക് എസ്എആറും എംഎസിഡിയും ദുർബലാവസ്ഥയിലാണ്. അതേസമയം മറ്റ് പല ഇൻഡിക്കേറ്ററുകളും ഓവർ സോൾഡായത് താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപകരുടെ വരവിന് അവസരം ഒരുക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് വാരാന്ത്യം 24,965ലാണ്. ഒരവസരത്തിൽ 24,640ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവാണെങ്കിലും ഓപ്പൺ ഇന്ററസ്റ്റിൽ ഈ അവസരത്തിൽ ഇടിവ് സംഭവിച്ചു. എന്നാൽ ആ ഇടിവ് വിപണിയുടെ കരുത്ത് ചേർത്തുമെന്ന് വിലയിരുത്താനുമാവില്ല. സെൻസെക്സ് 81,381ൽനിന്നും 82,189ലേക്ക് ഉയർന്നെങ്കിലും പ്രതിരോധമായി മുൻവാരം സൂചിപ്പിച്ച 82,206 മറികടക്കാനായില്ല. ബ്ലൂചിപ്പ് ഓഹരികൾ വിൽക്കാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിച്ചതുമൂലം സൂചിക 80,427ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 81,224ലാണ്. ഈ വാരം വിൽപ്പനസമ്മർദം തുടർന്നാൽ 80,371-79,518 ൽ താങ്ങുണ്ട്. പുതിയ ബയിംഗിന് ആഭ്യന്തര ഫണ്ടുകൾക്ക് ഒപ്പം വിദേശ ഇടപാടുകാരും രംഗത്ത് എത്തിയാൽ സെൻസെക്സ് 82,133-83,042 പോയിന്റിലേക്ക് ഉയരാം. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകളുടെ തിളക്കത്തെ ആസ്പദമാക്കിയാവും മുന്നേറ്റം. ഓഹരിയിൽ വില്പന വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയിൽ മുഴുകി മൊത്തം 21,823.34 കോടി രൂപയുടെ ഓഹരികൾ വിറ്റു. മൂന്നാഴ്ചകളിൽ അവരുടെ വിൽപ്പന 91,218.34 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരം 16,384 കോടി രൂപ നിക്ഷേപിച്ചു, ഈ മാസത്തെ മൊത്തം നിക്ഷേപം 74,176 കോടി രൂപ. രൂപയുടെ മൂല്യം വാരാന്ത്യം 84.07 ലാണ്. അന്താരാഷ്ട്ര സ്വർണ വില സർവകാല റിക്കാർഡിൽ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2656 ഡോളറിൽ നിന്നും 2700ലെ പ്രതിരോധം ആദ്യമായി മറികടന്ന് 2723 ഡോളറിലേക്ക് ഉയർന്ന ശേഷം 2720ലാണ്. ചൈനീസ് സാന്പത്തിക മേഖലയിൽ നിന്നുള്ള മികച്ച വളർച്ച റിപ്പോർട്ട് വാരാന്ത്യം ഏഷ്യ, പസഫിക്ക് മേഖലയിലെ ഓഹരിവിപണികൾക്ക് ആവേശം പകർന്നു. അനുകൂല വാർത്ത ജപ്പാൻ, ഹോങ്കോംഗ്, കൊറിയ, ഓസ്ട്രേലിയൻ വിപണികളെ സജീവമാക്കി. അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി ഇൻഡെക്സുകൾ റിക്കാർഡ് നിലവാരത്തിലാണ്.

Source link