മു​ന്നേ​റാ​തെ കു​രു​മു​ള​ക്

കൊ​​ച്ചി: ചൈ​​നീ​​സ്‌ മാ​​ന്ദ്യം കു​​രു​​മു​​ള​​കി​​ന്‍റെ മു​​ന്നേ​​റ്റ​​ത്തി​​ന്‌ ത​​ട​​സ​​മാ​​യി, പു​​തു​​വ​​ത്സ​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക്‌ അ​​മേ​​രി​​ക്ക​​ൻ ബ​​യ​​ർ​​മാ​​ർ വി​​ല ഉ​​യ​​ർ​​ത്താ​​തെ ച​​ര​​ക്ക്‌ സം​​ഭ​​രി​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ. പു​​തി​​യ ഏ​​ല​​ക്ക ല​​ഭ്യ​​ത പ്ര​​തീ​​ക്ഷ​​യ്‌​​ക്കൊ​​ത്ത്‌ ഉ​​യ​​ർ​​ന്നി​​ല്ലെ​​ന്ന്‌ കാ​​ർ​​ഷി​​ക മേ​​ഖ​​ല. ദീ​​പ​​ങ്ങ​​ളു​​ടെ ഉ​​ത്സ​​വ​​ത്തെ വെ​​ളി​​ച്ചെ​​ണ്ണ ഉ​​റ്റ്‌​​നോ​​ക്കു​​ന്നു. സ്വ​​ർ​​ണ​​ത്തി​​ന്‌ റിക്കാ​​ർ​​ഡ്‌ തി​​ള​​ക്കം. അ​​ന്താ​​രാ​​ഷ്‌​​ട്ര സു​​ഗ​​ന്ധ​​വ്യ​​ഞ്‌​​ജ​​ന വി​​പ​​ണി​​യി​​ൽ ചൈ​​നീ​​സ്‌ സാ​​ന്നി​​ധ്യം കു​​റ​​ഞ്ഞ​​ത്‌ കു​​രു​​മു​​ള​​കി​​നു‌ തി​​രി​​ച്ച​​ടി​​യാ​​യി. വി​​പ​​ണി​​യി​​ലെ വ​​ൻ ശ​​ക്തി​​യാ​​യ ബെ​യ്ജിം​ഗ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കു​​രു​​മു​​ള​​ക്‌ വാ​​ങ്ങു​​ന്ന​​ത്‌ വി​​യ​​റ്റ്‌​​നാ​​മി​​ൽ നി​​ന്നാ​​ണ്. എ​​ന്നാ​​ൽ, ഇ​​ക്കു​​റി സ്ഥി​​തി​​ഗ​​തി​​ക​​ൾ പാ​​ടെ മാ​​റിമ​​റി​​ഞ്ഞു, ആ​​ദ്യ ഒ​​ൻ​​പ​​ത്‌ മാ​​സ​​ങ്ങ​​ളി​​ൽ ചൈ​​ന​​യി​​ലേ​​ക്കു​​ള്ള മു​​ള​​ക്‌ ക​​യ​​റ്റു​​മ​​തി മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച്‌ 85 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. ആ​​ഗോ​​ള ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ കു​​റ​​വ്‌ വി​​ലത്ത​​ക​​ർ​​ച്ച​​യെ ത​​ട​​യാ​​ൻ ഉ​​പ​​ക​​രി​​ച്ചു. അ​​ല്ലാ​​ത്തപ​​ക്ഷം വി​​യ​​റ്റ്‌​​നാം മു​​ള​​ക്‌ വി​​ല 7000 ഡോ​​ള​​റി​​ൽനി​​ന്നും 6000ലേ​​ക്ക്‌ ഇ​​ടി​​യു​​മാ​​യി​​രു​​ന്നു. ലൂ​​ണാ​​ർ പു​​തു​​വ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള മു​​ള​​ക്‌ സം​​ഭ​​ര​​ണ​​വേ​​ള​​യെ​​ങ്കി​​ലും ചൈ​​ന രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ സ​​ജീ​​വ​​മ​​ല്ലെ​​ന്നു‌ സിം​​ഗ​​പ്പു​രി​​ലെ റീ ​​സെ​​ല്ല​​ർ​​മാ​​ർ. 20,000 മു​​ത​​ൽ 25,000 ട​​ൺ വ​​രെ ച​​ര​​ക്ക്‌ സം​​ഭ​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ​​ക്ക്‌ ഇ​​തോ​​ടെ മ​​ങ്ങ ലേ​​റ്റ​​താ​​ണ് അ​​വ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. ചൈ​​നീ​​സ്‌ ഓ​​ർ​​ഡ​​റു​​ക​​ളു​​ടെ അ​​ഭാ​​വം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ക്രി​​സ്‌​​മ​​സ്‌‐​​ന്യൂ ഇ​​യ​​റി​​ന്‌ വി​​ല ഉ​​യ​​ർ​​ത്താ​​തെ സം​​ഭ​​രി​​ക്കാ​​മെ​​ന്നാ​​ണ്‌ യു ​​എ​​സ്‌‐​​യൂറോ​​പ്യ​​ൻ ബ​​യ​​ർ​​മാ​​രു​​ടെ നി​​ല​​പാ​​ട്‌. എ​​ന്നാ​​ൽ, ചൈ​​ന​​യു​​ടെ അ​​ഭാ​​വ​​ത്തി​​ലും നി​​ര​​ക്ക്‌ താ​​ഴ്‌​​ത്തി ക്വ​​ട്ടേ​​ഷ​​ൻ ഇ​​റ​​ക്കാ​​ൻ ഉ​​ത്​​പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ ത​​യ​റാ​​യി​​ട്ടി​​ല്ല. വി​​യ​​റ്റ്‌​​നാം, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, ബ്ര​​സീ​​ൽ, കം​​ബോ​​ഡി​​യ​​ തുടങ്ങിയ ഇടങ്ങളിൽ സ്‌​​റ്റോ​​ക്ക്‌ ചു​​രു​​ങ്ങു​​ന്ന​​തി​​നാ​​ൽ ഒ​​രു സെ​​ൽ പ്ര​​ഷ​​റി​​നു സാ​​ധ്യ​​ത​​യി​​ല്ല. ഇ​​ന്ത്യ​​യി​​ൽ മു​​ള​​ക്‌ സ്‌​​റ്റോ​​ക്കു​​ണ്ടെ​​ങ്കി​​ലും അ​​ത്‌ ആ​​ഭ്യ​​ന്ത​​ര ആ​​വ​​ശ്യ​​ത്തി​​നേ തി​​ക​​യൂ. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ പു​​തി​​യ സം​​ഭ​​വവി​​കാ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ദേ​​ശ ഓ​​ർ​​ഡ​​റു​​ക​​ൾ ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ തേ​​ടി എ​​ത്തി​​യാ​​ലും കൈ​​പൊ​​ള്ളു​​മെ​​ന്ന ആ​​ശ​​ങ്ക​​യും അ​​വ​​ർ​​ക്കു​​ണ്ട്‌. മ​​ല​​ബാ​​ർ സ്‌​​പെ​​ഷൽ ബോ​​ൾ​​ഡ്‌ മു​​ള​​കി​​നു ചി​​ല യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്ന് അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും ഇ​​ത്‌ സം​​ബ​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ക​​യ​​റ്റു​​മ​​തി ലോ​​ബി ര​​ഹ​​സ്യ​​മാ​​ക്കി. അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ർ​​ക്ക​​റ്റി​​ൽ മ​​ല​​ബാ​​ർ മു​​ള​​കി​​നു‌ 8000 ഡോ​​ള​​റി​​ലെ താ​​ങ്ങ്‌ ന​​ഷ്‌​​ട​​പ്പെ​​ട്ട​​ത്‌ വി​​ദേ​​ശ വ്യാ​​പാ​​ര രം​​ഗം ഏ​​റെ ആ​​കാം​​ക്ഷ​​യോ​​ടെ​​‌ വീ​​ക്ഷി​​ക്കു​​ന്നു. ബ്ര​​സീ​​ൽ 6800 ഡോ​​ള​​റി​​നും വി​​യ​​റ്റ്‌​​നാം 6900 ഡോ​​ള​​റി​​നും ഇ​​ന്തോ​​നേ​​ഷ്യേ 7200 ഡോ​​ള​​റി​​നും ക്വ​​ട്ടേ​​ഷ​​ൻ ഇ​​റ​​ക്കി. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ നി​​ന്നും 100 ട​​ൺ മു​​ള​​ക്‌ മാ​​ത്ര​​മാ​​ണു‌ പോ​​യ​​വാ​​രം വ​​ന്ന​​ത്‌. ദീ​​പാ​​വ​​ലി വാ​​ങ്ങ​​ലു​​കാ​​രു​​ടെ അ​​ഭാ​​വം മൂ​​ലം ക്വി​​ൻ​ലി​​നു‌ 1100 രൂ​​പ ഇ​​ടി​​ഞ്ഞു. അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡ്‌ കു​​രു​​മു​​ള​​ക്‌ 61,700 രൂ​​പ​​യി​​ലും ഗാ​​ർ​​ബി​​ൾ​​ഡ്‌ 63,700 രൂ​​പ​​യി​​ലു​​മാ​​ണ്. പ്ര​തീ​ക്ഷ​യി​ൽ റ​ബ​ർ ക​ർ​ഷ​കർ സം​​സ്ഥാ​​ന​​ത്ത്‌ റ​​ബ​​ർ ടാ​​പ്പി​​ങ്‌ ഊ​​ർ​​ജി​​ത​​മാ​​കു​​ന്നു. കാ​​ല​​വ​​ർ​​ഷം പി​​ൻ​​വ​​ലി​​ഞ്ഞ​​തോ​​ടെ മ​​ഴ കു​​റ​​ഞ്ഞ​​ത്‌ ഉ​​ത്പാ​​ദ​​ക​​രെ തോ​​ട്ട​​ങ്ങ​​ളി​​ലേ​​ക്ക്‌ അ​​ടു​​പ്പി​​ക്കും. മാ​​സാ​​ന്ത്യം കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ നി​​ന്നും ലാ​​റ്റ​​ക്‌​​സ്‌, ഷീ​​റ്റ്‌ ല​​ഭ്യ​​ത കൂടു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ്‌ വ്യ​​വ​​സാ​​യി​​ക​​ൾ. ഇ​​തി​​നി​​ട​​യി​​ൽ തു​​ലാ​​വ​​ർ​​ഷം ശ​​ക്തി​​പ്രാ​​പി​​ച്ചാ​​ൽ സ്ഥി​​തി​​ഗ​​തി​​ക​​ൾ വീ​​ണ്ടും താ​​റു​​മാ​​റാ​​കും. കാ​​ല​​വ​​ർ​​ഷം തു​​ട​​ങ്ങി​​യ ജൂ​​ൺ മു​​ത​​ൽ അ​​ടി​​ക്ക​​ടി അ​​നു​​ഭ​​വ​​പ്പെ​​ട്ട മ​​ഴ​​യി​​ൽ ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​യ്‌​​ക്കൊ​​ത്ത്‌ ടാ​​പ്പി​ം​ഗ് മു​​ന്നേ​​റി​​യി​​ല്ല. നാ​​ലാം ഗ്രേ​​ഡ്‌ റ​​ബ​​റി​​നു 200 രൂ​​പ​​യു​​ടെ നി​​ർ​​ണാ​​യ​​ക താ​​ങ്ങ്‌ ന​​ഷ്‌​​ട​​പ്പെ​​ട്ട്‌ വാ​​രാ​​ന്ത്യം 190 രൂ​​പ​​യി​​ലാ​​ണ‌്.

ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ ഫ​​ണ്ടു​​ക​​ൾ റ​​ബ​​റി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഉ​​ത്സാ​​ഹി​​ച്ച​​ത്‌ അ​​വ​​ധി നി​​ര​​ക്കി​​ൽ സ​​മ്മ​​ർ​​ദം സൃ​​ഷ്‌​​ടി​​ച്ചു. ജ​​പ്പാ​​നി​ലെ ഒ​​സാ​​ക്ക എ​​ക്‌​​സ്‌​​ചേ​​ഞ്ചി​​ൽ നേ​​രി​​ട്ട ത​​ള​​ർ​​ച്ച ചൈ​​ന, സിം​​ഗ​​പ്പു​​ർ എ​​ക്‌​​സ്‌​​ചേ​​ഞ്ചി​​ലും റ​​ബ​​റി​​നെ ത​​ള​​ർ​​ത്തി​​യ​​ത്‌ സ്‌​​റ്റോ​​ക്ക്‌ വി​​റ്റു​​മാ​​റാ​​ൻ താ​​യ്‌​​ല​ൻ​ഡ്, മ​​ലേ​​ഷ്യ, ഇ​​ന്തോ​​നേ​​ഷ്യ സ​​ഖ്യം നീ​​ക്കം ന​​ട​​ത്തി​​യ​​തും തി​​രി​​ച്ച​​ടി​​യാ​​യി. ബാ​​ങ്കോ​​ക്കി​​ൽ കി​​ലോ 223 രൂ​​പ​​യി​​ലാ​​ണ്്‌. ഒ​​സാ​​ക്ക​​യി​​ൽ ഈ​​വാ​​രം ഒ​​ക്‌​​ടോ​​ബ​​ർ സെ​​റ്റി​​ൻ​​മെ​​ന്‍റാ​​ണ്, 393 യെ​​ന്നി​​ൽ നി​​ല​​കൊ​​ള്ളു​​ന്ന അ​​വ​​ധി​​ക്ക്‌ 376ലെ ​​സ​​പ്പോ​​ർ​​ട്ട്‌ ന​​ഷ്‌​​ട​​പ്പെ​​ട്ടാ​​ൽ ഡി​​സം​​ബ​​ർ, ജ​​നു​​വ​​രി അ​​വ​​ധി​​ക​​ൾ താ​​ഴ്‌​​ന്ന ത​​ല​​ത്തി​​ലേ​​യ്‌​​ക്ക്‌ നീ​​ങ്ങും. വി​​ദേ​​ശ വി​​പ​​ണി​​ക​​ളു​​ടെ ച​​ല​​ന​​ങ്ങ​​ൾ വീ​​ക്ഷി​​ച്ച്‌ ക​​രു​​ത​​ലോ​​ടെ ച​​ര​​ക്ക്‌ വി​​റ്റു​​മാ​​റാ​​ൻ ഉ​​ത്പാ​​ദ​​ക​​ർ ശ്ര​​മം ന​​ട​​ത്തേ​​ണ്ട സ​​ന്ദ​​ർ​​ഭ​​മാ​​ണ്. ഷീ​​റ്റ്‌ കൂ​​ടു​​ത​​ൽ എ​​ത്തി​​യാ​​ൽ 180 രൂ​​പ​​യി​​ലെ താ​​ങ്ങ്‌ ത​​ക​​ർ​​ക്കാ​​ൻ ട​​യ​​ർ മേ​​ഖ​​ല നീ​​ക്കം ന​​ട​​ത്തും, അ​​ത്ത​​രം സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ വി​​ൽ​​പ്പ​​ന നി​​യ​​ന്ത്രി​​ച്ച്‌ വി​​പ​​ണി​​യി​​ൽ നി​​ന്ന്‌ അ​​ക​​ല​​ണം. ഏ​ല​ക്കാ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ലേ​​ലകേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന എ​​ല​​ക്ക​​യി​​ൽ പു​​തി​​യ ച​​ര​​ക്കി​​നെ അ​​പേ​​ക്ഷി​​ച്ച്‌ കൂ​ടു​​ത​​ലും ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ കാ​​​യാ​​ണ്. മു​​ൻ സീ​​സ​​ണി​​ലെ ബം​​പ​​ർ വി​​ള​​വെ​​ടു​​പ്പി​​ലെ നീ​​ക്കി​​യി​​രി​​പ്പാ​​ണ‌്‌ ഇ​​പ്പോ​​ൾ വി​​റ്റു​​മാ​​റു​​ന്ന​​ത്‌. ഉ​​ത്സ​​വ വേ​​ള​​യാ​​യ​​തി​​നാ​​ൽ രാ​​ജ്യ​​ത്തി​ന്‍റെ എ​​ല്ലാം ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്‌. ഗ​​ൾ​​ഫ്‌ ഓ​​ർ​​ഡ​​റു​​ക​​ൾ മു​​ൻനി​​ർ​​ത്തി ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ ഏ​​ല​​ക്ക സം​​ഭ​​രി​​ച്ചു. ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 2332 രൂ​​പ. നാ​​ളി​​കേ​​രോ​​ത്പ​ന്ന​​ങ്ങ​​ൾ ദീ​​പാ​​വ​​ലി വാ​​ങ്ങ​​ലു​​ക​​ളി​​ൽ പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തു​​ന്നു. ഉ​​ണ്ടക്കൊ​​പ്ര​​യും രാ​​ജാ​​പു​​ർ കൊ​​പ്ര​​യും വീ​​ണ്ടും ഒ​​രു കു​​തി​​ച്ചു ചാ​​ട്ടം ന​​ട​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ പ​​ല​​രും ച​​ര​​ക്ക്‌ ക​​രു​​തി​​യി​​ട്ടു​​ണ്ട്‌. ഭ​​ക്ഷ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​വ​​യു​​ടെ ഉ​​ത്​​പാ​​ദ​​നം കു​​റ​​വാ​​യ​​തി​​നാ​​ൽ ദീ​​പാ​​വ​​ലി ഡി​​മാ​​ൻ​​ഡ് ച​​ല​​ന​​മു​​ള​​വാ​​ക്കാം. വെ​​ളി​​ച്ചെ​​ണ്ണ മൂ​​ന്നാം വാ​​ര​​ത്തി​​ലും 19,400 രൂ​​പ​​യി​​ലും മി​​ല്ലിം​ഗ് കൊ​​പ്ര 13,000 രൂ​​പ​​യി​​ലും സ്‌​​റ്റെ​​ഡി​​യാ​ണ‌്‌. സ്വ​ർ​ണം റി​ക്കാ​ർ​ഡി​ൽ ആ​​ഭ​​ര​​ണ വി​​പ​​ണി​​ക​​ളി​​ൽ പ​​വ​​ൻ റി​ക്കാ​​ർ​​ഡ്‌ പ്ര​​ക​​ട​​നം കാ​​ഴ്‌​​ച്ച​​വ​​ച്ചു. 56,960 രൂ​​പ​​യി​​ൽ വി​​പ​​ണ​​നം തു​​ട​​ങ്ങി​​യ പ​​വ​​ൻ പി​​ന്നീ​​ട്‌ റി​ക്കാ​ർ​​ഡ്‌ പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലു​​ടെ 1280 രൂ​​പ ഉ​​യ​​ർ​​ന്ന്‌ 58,240 രൂ​​പ​​യാ​​യി. ഒ​​രു ഗ്രാം ​​സ്വ​​ർ​​ണ വി​​ല 7095 രൂപ​​യി​​ൽനി​​ന്നും 7280 രൂ​​പ​​യാ​​യി.

Source link
Exit mobile version