WORLD
ട്രംപിനുവേണ്ടി വോട്ടുപിടിക്കാൻ മസ്ക്? US വോട്ടർമാർക്ക് ദിവസേന 1 ലക്ഷം ഡോളർ നൽകുമെന്ന് പ്രഖ്യാപനം
വാഷിങ്ടണ്‍: യു.എസില്‍ ഓരോ വോട്ടര്‍മാര്‍ക്കും ദിവസേന ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്കാണ് മസ്‌ക് പാരിതോഷികം പ്രഖ്യാപിച്ചത്. അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്‍കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ശനിയാഴ്ച പെന്‍സില്‍വേനിയയിലെ പരിപാടിയില്‍ ജോണ്‍ ഡ്രിഹെര്‍ എന്നയാള്‍ക്ക് തുകയുടെ ചെക്ക് മസ്‌ക് കൈമാറി. വരും ദിവസങ്ങളിലും ഇത്തരത്തിലൊരാള്‍ക്ക് പണം നല്‍കും.
Source link