പ്രത്യാക്രമണത്തിനൊരുങ്ങി ഇസ്രയേൽ; സൈനിക ഓപ്പറേഷൻ അടങ്ങിയ യുഎസ് രേഖ ചോർത്തി ഇറാൻ


വാഷിങ്ടണ്‍: ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതിനിടെ ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നു. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് യു.എസ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സ്‌പെക്ടേറ്റര്‍ എന്ന ഇറാന്‍ അനുകൂല ടെലഗ്രാം അക്കൗണ്ടിലാണ് രേഖകളുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസം തുടങ്ങിയവയെല്ലാം ഇസ്രയേല്‍ നടത്തുന്നതായി രേഖകളില്‍ പറയുന്നുണ്ട്. അതീവരഹസ്യമായി തയ്യാറാക്കിയ രേഖകള്‍ യുഎസിനും ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ തുടങ്ങിയ രഹസ്യാന്വേഷണ പങ്കാളികള്‍ക്കും വേണ്ടി മാത്രമുള്ളതാണ്.


Source link

Exit mobile version