മഹാരാഷ്ട്ര: ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി; നാഗ്‌പുരിൽ ഫഡ്നാവിസ്
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി; ഫഡ്നാവിസ് നാഗ്‌പൂരിൽ സ്ഥാനാർഥി – Latest News | Manorama Online
മഹാരാഷ്ട്ര: ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി; നാഗ്‌പുരിൽ ഫഡ്നാവിസ്
ഓൺലൈൻ ഡെസ്‌ക്
Published: October 20 , 2024 08:47 PM IST
1 minute Read
ദേവേന്ദ്ര ഫഡ്നാവിസ് (PTI Photo/Shashank Parade)
മുംബൈ∙ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലെ പ്രമുഖരുടെ നിരയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും. നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള 99 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ 160 സീറ്റിൽ ബിജെപി മത്സരിച്ചേക്കും. ശേഷിക്കുന്ന സീറ്റുകളിൽ ഘടകകക്ഷികളായ ശിവസേനയും എൻസിപിയും (അജിത് പവാർ വിഭാഗം) മത്സരിക്കും.
നാഗ്പുർ വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് ഫഡ്നാവിസ് മത്സരിക്കുന്നത്. 2009 മുതൽ ഇവിടെനിന്നുള്ള ജനപ്രതിനിധിയാണ്. ബിജെപിയുടെ ശക്തികേന്ദ്രമാണ് നാഗ്പുർ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാഗ്പുർ എംപിയാണ്. ഈ ലോക്സഭാ മണ്ഡലത്തിലെ ആറ് അസംബ്ലി സീറ്റുകളിലും ബിജെപിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ നാഗ്പുർ ജില്ലയിലെ കാംതി മണ്ഡലത്തിൽ മത്സരിക്കും. സംസ്ഥാനമന്ത്രി സുധീർ മുൻഗൻതിവാർ ബല്ലാർപുരിൽ മത്സരിക്കും. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. ചവാൻ അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 13 വനിതകൾ ഇടംപിടിച്ചു. പത്തുപേർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. നിരവധി സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് സംസ്ഥാനത്തെ 48 പാർലമെന്റ് സീറ്റുകളിൽ 17 എണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി– ശിവസേന മുന്നണിയാണ് വിജയിച്ചത്. രാഷ്ട്രീയ തർക്കങ്ങളെ തുടർന്ന് മുന്നണി തകരുകയും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കോൺഗ്രസുമായും എൻസിപിയുമായും സഹകരിച്ച് മഹാവികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയുമായിരുന്നു. ശിവസേനയെ ഏക്നാഥ് ഷിൻഡെ പിളർത്തിയതോടെ സർക്കാർ വീണു. തുടർന്ന് ഷിൻഡെ ബിജെപിയുമായി ചേർന്ന് മഹായുതി സർക്കാർ രൂപീകരിച്ച് മുഖ്യമന്ത്രിയായി.
രാഷ്ട്രീയ സഖ്യം ഇങ്ങനെ: എൻഡിഎ (മഹായുതി): ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ വിഭാഗം. ഇന്ത്യാമുന്നണി (മഹാ വികാസ് അഘാഡി): കോൺഗ്രസ്, എൻസിപി ശരദ് പവാർ പക്ഷം, ശിവസേനാ ഉദ്ധവ് വിഭാഗം.
English Summary:
BJP Announces First List of 99 Candidates for Maharashtra Assembly Elections: Fadnavis to Contest from Nagpur West
5us8tqa2nb7vtrak5adp6dt14p-list 6566dgbsvmhactjhafb0torkif mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-politics-parties-nda mo-politics-elections-maharashtraassemblyelection2024
Source link