പ്രശാന്തന്റെ ഒപ്പിൽ വ്യത്യാസം കൈക്കൂലി പരാതി വ്യാജം
കണ്ണൂർ: നവീൻ ബാബു കൈക്കൂലി വാങ്ങിയതിനെതിരെ മുഖ്യമന്ത്രിക്ക് അയച്ചപരാതി എന്ന തരത്തിൽ പ്രശാന്തൻ പുറത്തുവിട്ടത് വ്യാജ രേഖയാണെന്നതിന് കൂടുതൽ തെളിവ്. ചെങ്ങളായി നിടുവാലൂർ പള്ളി വികാരി ഫാ. പോളുമായി പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പു വ്യത്യസ്തം. പേരിലും വ്യത്യാസമുണ്ട്. പാട്ടക്കരാറിൽ പ്രശാന്ത് എന്നാണുള്ളത്. എന്നാൽ പരാതിപ്പകർപ്പിൽ പ്രശാന്തൻ ടി.വി. നിടുവാലൂർ എന്നെഴിയിട്ടുണ്ട്.
പ്രശാന്തൻ നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഫാദർ പോൾ വ്യക്തമാക്കിയിരുന്നു. നവീനിന്റെ ആത്മഹത്യയ്ക്ക് ശേഷം മുൻ തീയതി എഴുതിച്ചേർത്ത് തയ്യാറാക്കിയതാണ് പുറത്തുവിട്ട പരാതിയെന്ന സംശയം ശരിവയ്ക്കുന്നതാണ് ഒപ്പിലെയും പേരിലെയും വൈരുദ്ധ്യം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് ഒക്‌ടോബർ 8ന് എൻ.ഒ.സി അനുവദിച്ചെന്നാണ്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം നവീൻ എൻ.ഒ.സി അനുവദിച്ചത് ഒൻപതിന് വൈകിട്ട് മൂന്നിനും.
Source link