KERALAMLATEST NEWS

ദിവ്യയെ യാത്രഅയപ്പിന് ക്ഷണിച്ചില്ലെന്ന് കളക്ടർ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ. യാത്രഅയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല. ആരാണ് ക്ഷണിച്ചതെന്ന് സംഘാടകരോട് ചോദിക്കണമെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ട് ദിവ്യ പ്രസംഗിക്കുമ്പോൾ വിലക്കിയില്ല എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാൽ മറുപടി പറയുന്നില്ലെന്നായിരുന്നു മറുപടി. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മറുപടി പറയാൻ നിയന്ത്രണമുണ്ട്. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി എൻക്വയറി ഓഫിസറോടും ഇൻവെസ്റ്റിഗേഷൻ ഓഫിസറോടും വിശദമായി എല്ലാം പറയും. മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

കത്ത് കുറ്റസമ്മതമല്ല

 യാത്രഅയപ്പ് പ്രോഗ്രാം നടത്തിയത് സ്റ്റാഫ് കൗൺസിലാണ്. അവരോട് നിങ്ങൾക്ക് ചോദിച്ച് വ്യക്തത വരുത്താം

 അനുശോചനക്കത്ത് കൊടുത്തത് നവീൻബാബുവിന്റെ കുടുംബത്തോടുള്ള എംപതി കൊണ്ടാണ്. കുറ്റസമ്മതമല്ല

എനിക്ക് വീഴ്ചയുണ്ടായെന്ന കളക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംശയം അവരുമായി സംസാരിച്ച് ദൂരീകരിക്കും

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രോട്ടോക്കോൾ ഉള്ള ജനപ്രതിനിധിയാണ്. യോഗത്തിനെത്തിയപ്പോൾ തടയുന്നത് ശരിയല്ല

 അവധി അപേക്ഷ നൽകിയിട്ടില്ല. അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയതല്ല. ഞാൻ പ്രാഥമിക റിപ്പോർട്ട് കൊടുത്തു

അവധി അപേക്ഷ നൽകിയതായി സൂചന

കളക്ടർ നിഷേധിക്കുന്നുണ്ടെങ്കിലും അവധി അപേക്ഷ നൽകിയതായാണ് സൂചന. നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കളക്ടറുടെ നീക്കം. കണ്ണൂർ കളക്ടറായി ചുമതലയേറ്റിട്ട് ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് അരുൺ വിവാദത്തിലാകുന്നത്. കണ്ണൂരിൽ നിന്ന് മാറ്റാനും സാധ്യതയുണ്ട്. കളക്ടർ -എ.ഡി.എം ബന്ധം സൗഹാർദപരം ആയിരുന്നില്ലെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി.


Source link

Related Articles

Back to top button