WORLD

ഗാസയിൽ വെടിനിർത്തലിന് സാധ്യതയുണ്ടോ? യുദ്ധം അവസാനിക്കുമോ? 


​ഒടുവിൽ യഹ്യ സിൻവാറിനെയും (61) ഇസ്രയേൽ വധിച്ചു. വധിക്കുകമാത്രമല്ല, സിൻവാറിന്റെ അവസാനനിമിഷത്തിന്റെ ദൃശ്യങ്ങൾ ലോകത്തെ കാണിക്കുകയുംചെയ്തു. ഇസ്രയേലിന് ഏറ്റവും പകയുണ്ടായിരുന്ന ഹമാസ് നേതാവാണ് സിൻവാർ. 2023 ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അവരും സഖ്യകക്ഷികളും വിശ്വസിക്കുന്നയാൾ. ഇസ്രയേലിന്റെ ‘ഹിറ്റ്‌ലിസ്റ്റി’ൽ ഒന്നാമനായിരുന്നു സിൻവാർ. അതിനാൽത്തന്നെ സിൻവാറിന്റെ മരണമാകും ഗാസയിൽ ഹമാസുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ നേട്ടമായി അവർ കണക്കാക്കുക. ഒളിയിടം കണ്ടെത്തി, മുൻകൂട്ടി ആസൂത്രണംചെയ്തു നടത്തിയ ആക്രമണത്തിലല്ല സിൻവാർ മരിച്ചത്, തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈന്യവുമായി ആകസ്മികമായുണ്ടായ ഏറ്റുമുട്ടലിലാണ്.ഗാസയിലെ ഖാൻ യൂനിസിൽ അഭയാർഥിക്യാമ്പിൽ ജനിച്ചുവളർന്ന സിൻവാർ, പലസ്തീൻകാർക്കിടയിൽ ചാരവൃത്തിനടത്തിയിരുന്ന നാലുപേരെ കൊന്നതിന് 22 വർഷം ഇസ്രയേലിന്റെ തടവിൽക്കിടന്നു. 2011-ൽ ഇസ്രയേൽ വിട്ടയച്ച ആയിരത്തിലേറെ പലസ്തീൻകാരിൽ ഒരാളായി ജയിലിൽനിന്നു പുറത്തുവന്നു. തടവുകാലത്തു ശേഖരിച്ച ഡി.എൻ.എ. സാംപിളുമായി ഒത്തുനോക്കിയാണ് കൊല്ലപ്പെട്ടത് സിൻവാർതന്നെയെന്ന് ഇസ്രയേൽ ഉറപ്പിച്ചത്.


Source link

Related Articles

Back to top button