WORLD

ആക്രമണത്തിന് മുമ്പ് തുരങ്കത്തില്‍ അഭയം തേടുന്ന സിൻവാർ, ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാ​ഗ് ?


ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യഹിയ രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നു. യഹിയ സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. ടെലിവിഷന്‍, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കമാണ് ഇതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും യഹിയ സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു.


Source link

Related Articles

Back to top button