INDIA

മണിപ്പുരിൽ വീണ്ടും ആക്രമണം

മണിപ്പുരിൽ വീണ്ടും ആക്രമണം – Manipur Violence Flares Up Again: Armed Groups Attack Jiribam | India News, Malayalam News | Manorama Online | Manorama News

മണിപ്പുരിൽ വീണ്ടും ആക്രമണം

മനോരമ ലേഖകൻ

Published: October 20 , 2024 04:15 AM IST

1 minute Read

Indian Army and Assam Rifles personnel take part in a search operation of illegal weapons in Waroching village in Kangpokpi district some 24 km from Imphal on June 3, 2023, following ongoing ethnic violence in India’s northeastern Manipur state. (Photo by AFP)

കൊൽക്കത്ത ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്ര‌മണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary:
Manipur Violence Flares Up Again: Armed Groups Attack Jiribam

mo-news-common-malayalamnews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-defense-crpf 47d56889j1cud47ijgisca8l6d


Source link

Related Articles

Back to top button