CINEMA

‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നു; ഇനിയും ഭാര്യയും കുട്ടിയും വേണം; ബാല

‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നു; ഇനിയും ഭാര്യയും കുട്ടിയും വേണം; ബാല | Bala, Wedding

‘ഞാൻ കല്യാണം കഴിക്കാന്‍ പോകുന്നു; ഇനിയും ഭാര്യയും കുട്ടിയും വേണം; ബാല

മനോരമ ലേഖിക

Published: October 20 , 2024 11:15 AM IST

1 minute Read

താന്‍ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടന്‍ ബാല. വധു ആരാണെന്നു നടൻ വ്യക്തമാക്കിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തന്‍റെ 250 കോടി സ്വത്ത്‌ തട്ടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ബാല പറയുന്നു.
വീടിന്റെ മുൻവാതിലിൽ വെളുപ്പിനെ തട്ടി തുറക്കാന്‍ ശ്രമമുണ്ടായത് തന്നെ കെണിയിൽ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നു ബാല ആരോപിച്ചിരുന്നു. പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നു പറഞ്ഞ താരം സിസിടിവി ദൃശ്യവുമായി പൊലീസിന് പരാതി നല്‍കിയിരുന്നു. 

മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു.  ഒടുവിൽ മകള്‍ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും അച്ഛൻ പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വീഡിയോയിലൂടെ പറഞ്ഞത്. 

ഇതിനെത്തുടർന്ന് സൈബറിടത്ത് ഉയരുന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും സമൂഹമാധ്യമത്തിൽ വിശദീകരണം നൽകിയിരുന്നു.

English Summary:
“I am going to get married; I still want a wife and child; Bala.”

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 362jbchf5kn06fc5uf48ls6jbu mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-music-amrithasuresh


Source link

Related Articles

Back to top button