INDIALATEST NEWS

ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരണം 37; മദ്യ നിരോധനം പരാജയമെന്ന് പ്രതിപക്ഷം

ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരണം 37; മദ്യ നിരോധനം പരാജയമെന്ന് പ്രതിപക്ഷം – Bihar hooch tragedy updates | Latest News | Manorama Online

ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരണം 37; മദ്യ നിരോധനം പരാജയമെന്ന് പ്രതിപക്ഷം

മനോരമ ലേഖകൻ

Published: October 18 , 2024 07:29 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock / Maksym Fesenko)

പട്ന ∙ ബിഹാറിലെ സാരൻ, സിവാൻ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. സിവാനിൽ 28, സാരനിൽ ഒൻപത് എന്നിങ്ങനെയാണു മരണസംഖ്യ. ഇതിനു പുറമെ ഗോപാൽഗഞ്ച് ജില്ലയിലുണ്ടായ രണ്ടു മരണങ്ങൾ വിഷമദ്യം കാരണമാണെന്നു സംശയിക്കുന്നു. വിഷമദ്യം കഴിച്ചു ഗുരുതരാവസ്ഥയിലായ 15 പേർ പട്ന മെഡിക്കൽ കോളജിലും സിവാൻ സദർ ആശുപത്രിയിലുമായി ചികിൽസയിലാണ്. 

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടപ്പാക്കിയ മദ്യ നിരോധനം സമ്പൂർണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബിഹാറിലെ മദ്യ കരിഞ്ചന്ത ഇടപാടുകൾ 30,000 കോടി രൂപയിലധികം വരും. ബിഹാറിലെ മദ്യ മാഫിയയിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നു തേജസ്വി യാദവ് ആരോപിച്ചു.

English Summary:
Bihar hooch tragedy updates

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-illegalliquor mo-news-national-states-bihar mo-health-death 3d7ps18vvp2lpu56d1ikg3e0tc


Source link

Related Articles

Back to top button