ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 73 മരണം. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകള്‍ തകര്‍ന്നുവെന്നും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഇസ്രയേല്‍ അറിയിച്ചു.
Source link