കൊറിയയിൽ ഉണ്ട് ഒരു മോഹൻലാൽ; ഡോൺ ലീയുടെ കഥ
കൊറിയയിൽ ഉണ്ട് ഒരു മോഹൻലാൽ; ഡോൺ ലീയുടെ കഥ
കൊറിയയിൽ ഉണ്ട് ഒരു മോഹൻലാൽ; ഡോൺ ലീയുടെ കഥ
മനോരമ ലേഖിക
Published: October 20 , 2024 11:46 AM IST
1 minute Read
അങ്ങു കൊറിയയിൽ ഡോൺ ലീയെന്നൊരു നടനുണ്ട്. കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയൻ മോഹൻലാൽ എന്ന പേരിലാണ്. അതെന്താ അങ്ങനെയൊരു പേര് എന്ന സംശയം മാറാൻ ലീയുടെ ഒരു സിനിമ കാണൂ എന്നു ആരാധകർ പറയും. അഭിനയത്തിലുള്ള സ്വാഭാവികത, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലുമുള്ള തഴക്കം, ആക്‌ഷൻ രംഗങ്ങളിലെ മെയ്‌വഴക്കം, മോഹൻലാലിനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ കാരണങ്ങളിൽ ചിലതാണിവ. ഈ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. എങ്കിൽ കൊറിയൻ മോഹൻലാലിന്റെ കുറച്ചു സിനിമകൾ കണ്ടു കളയാം എന്നു കരുതിയാൽ ഇതാ
– ദി ഗാങ്സ്റ്റർ, ദി കോപ്, ദി ഡെവിൾ– ആമസോൺ പ്രൈം
– ദി ഔട്‌ലോസ്– ആമസോൺ പ്രൈം
– ദി ബ്രോസ് –നെറ്റ്‌ഫ്ലിക്സ്
– ഡീപ് ട്രാപ്– ആമസോൺ പ്രൈം
– ട്രെയിൻ ടൂ ബൂസാൻ–ആമസോൺ പ്രൈം
English Summary:
here is an actor named Don Lee in Korea. Lee is known among Korean movie lovers in Kerala as the ‘Korean Mohanlal’.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 2hi4a74e811ujkc3pnthn51ndq
Source link