ഇഷ സെന്ററിനെതിരായ ഹർജി: നടപടി അവസാനിപ്പിച്ചു

ഇഷ സെന്ററിനെതിരായ ഹർജി: നടപടി അവസാനിപ്പിച്ചു – Petition against Isha Centre in Supreme Court updates | India News, Malayalam News | Manorama Online | Manorama News
ഇഷ സെന്ററിനെതിരായ ഹർജി: നടപടി അവസാനിപ്പിച്ചു
മനോരമ ലേഖകൻ
Published: October 19 , 2024 03:56 AM IST
1 minute Read
ന്യൂഡൽഹി ∙ തന്റെ പെൺമക്കളെ തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോയമ്പത്തൂർ ഇഷ യോഗാ സെന്ററിനെതിരെ പിതാവു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. തന്റെ 42, 39 വയസ്സുള്ള 2 പെൺമക്കളെ സന്യാസജീവിതം നയിക്കാൻ പ്രേരിപ്പിച്ചെന്നും അവരെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കാർഷിക സർവകലാശാലയിലെ മുൻ ശാസ്ത്രജ്ഞൻ എസ്.കാമരാജാണു കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് സെന്ററിൽ താമസിക്കുന്നതെന്ന് മക്കൾ തമിഴ്നാട് പൊലീസ് മുഖേന അറിയിച്ചതു പരിഗണിച്ചാണ് കോടതി കേസ് അവസാനിപ്പിച്ചത്.
ഹേബിയസ് കോർപസ് ഹർജിയെ തുടർന്ന് ഇഷ സെന്ററിനെതിരായ മറ്റു പരാതികൾ കൂടി അന്വേഷിക്കാൻ നിർദേശിച്ച മദ്രാസ് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. കോടതി നടപടികൾ ഏതെങ്കിലും സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാകരുതെന്നും ചൂണ്ടിക്കാട്ടി. ഇഷ യോഗാ സെന്ററിനെതിരെ ഇതുവരെയുള്ള കേസുകളും എടുത്ത നടപടികളും സംബന്ധിച്ച റിപ്പോർട്ട് മദ്രാസ് ഹൈക്കോടതി തേടിയതിനെത്തുടർന്ന് പൊലീസ് സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഏതാനും വർഷങ്ങൾക്കിടെ ചിലരെ കാണാതായതുമായും ആത്മഹത്യകളുമായും ബന്ധപ്പെട്ട് സെന്ററിനെതിരെ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
English Summary:
Petition against Isha Centre in Supreme Court updates
2o17elnfi1fd1qp58pg3hll1lk mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link