INDIA

സീറ്റിന് പണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

സീറ്റിന് പണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ – Union Minister’s Kin Arrested in BJP Ticket Scam | India News, Malayalam News | Manorama Online | Manorama News

സീറ്റിന് പണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

മനോരമ ലേഖകൻ

Published: October 20 , 2024 04:15 AM IST

1 minute Read

ലോക്സഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെ അറസ്റ്റ് ചെയ്തപ്പോൾ. ചിത്രം: പിടിഐ

ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് 2 കോടി രൂപ തട്ടിയെന്ന കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെയും ഇയാളുടെ മകൻ അജയ് ജോഷിയെയും മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു. ഇന്നു ബെംഗളൂരുവിലെത്തിക്കും. കേന്ദ്രമന്ത്രിയുടെ സഹോദരി വിജയലക്ഷ്മിയാണെന്നു കള്ളംപറഞ്ഞ് തട്ടിപ്പിനു കൂട്ടുനിന്ന വിജയകുമാരി ഉൾപ്പെടെ 3 പേർ നേരത്തേ അറസ്റ്റിലായിരുന്നു. വിജയപുര നാഗത്താന മുൻ എംഎൽഎ ദേവാനന്ദ് ഫൂൽസിങ് ചവാന്റെ ഭാര്യ സുനിതയാണ് പരാതി നൽകിയത്. സീറ്റിനായി ഗോപാൽ 5 കോടി രൂപ ആവശ്യപ്പെട്ടെന്നും വിജയകുമാരിക്ക് 2 കോടി രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു.

English Summary:
Union Minister’s Kin Arrested in BJP Ticket Scam

mo-news-common-malayalamnews 3tnlit824o5ut3pl6ehteq7mjt mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-politics-leaders-pralhadjoshi


Source link

Related Articles

Back to top button