CINEMA

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും വേദനയാണ്; സരിതയെക്കുറിച്ച് ജയറാം

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും വേദനയാണ്; സരിതയെക്കുറിച്ച് ജയറാം | Saritha, Jayaram

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും വേദനയാണ്; സരിതയെക്കുറിച്ച് ജയറാം

മനോരമ ലേഖിക

Published: October 20 , 2024 09:31 AM IST

Updated: October 19, 2024 05:23 PM IST

1 minute Read

നടി സരിതയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്നത് വലിയ സങ്കടകരമായ കാര്യമാണെന്ന് ജയറാം. ജൂലി ഗണപതി എന്ന സിനിമയിലെ ഒാരോ സീൻ എടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് താൻ പറയാറുണ്ടായിരുന്നെന്നും എന്നാൽ ആ ചിത്രം അവാർഡിന് അയച്ചിട്ടില്ലെന്ന് പിന്നീടാണ്  അറിയുന്നതെന്നും ജയറാം പറഞ്ഞു. ഒരു തമിഴ് ചലച്ചിത്ര അവാർഡ് വേദിയിൽഡ വച്ചാണ് നടന്റെ തുറന്നു പറച്ചിൽ. 
ജയറാം വേദിയിൽ നിൽക്കവെ അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമകളുടെയും താരങ്ങളുടെയും ചിത്രം കാണിക്കുന്നുണ്ട്. പിന്നാലെ അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിൽ നടി സരിതയുടെയും ചിത്രം കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

‘എപ്പോഴും സങ്കടം തോന്നുന്ന കാര്യമുണ്ട്. സരിത മാമിന്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ അതു കിട്ടിയില്ല. പിന്നീട് ആ സിനിമ അവാർഡിന് അയച്ചിട്ടു പോലുമില്ലെന്ന് അറിഞ്ഞു. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും’. അവാർഡ് വേദിയിൽ ജയറാം പറഞ്ഞ വാക്കുകൾ ഇങ്ങനെ. 

English Summary:
Jayaram expressed his deep sadness over the fact that actress Saritha has never received a National Award.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-jayaram 5aveju64kfdjna89vj9jl7slm8


Source link

Related Articles

Back to top button