‘വിലങ്ങും വേണ്ടിവരും’; ബിഎൻഎസ്എസ് വ്യവസ്ഥയെ ന്യായീകരിച്ച് സുപ്രീം കോടതി – Supreme Court justified BNSS system | India News, Malayalam News | Manorama Online | Manorama News
‘വിലങ്ങും വേണ്ടിവരും’; ബിഎൻഎസ്എസ് വ്യവസ്ഥയെ ന്യായീകരിച്ച് സുപ്രീം കോടതി
മനോരമ ലേഖകൻ
Published: October 19 , 2024 04:04 AM IST
1 minute Read
ന്യൂഡൽഹി ∙ ഗുരുതര സ്വഭാവമുള്ള കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാനും വിലങ്ങു വയ്ക്കാനും പൊലീസിന് അനുമതി നൽകുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) വ്യവസ്ഥയ്ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം.
വിമർശനങ്ങൾക്കു കാരണമായ വ്യവസ്ഥയ്ക്കെതിരെ മണ്ണാർഗുഡി ബാർ അസോസിയേഷനാണ് ഹർജി നൽകിയത്. ‘സമൂഹത്തിൽ എന്തെല്ലാംതരം ഇത്തിൾക്കണ്ണികളാണുള്ളതെന്നു നോക്കൂ’ എന്നായിരുന്നു ഇതു പരിഗണിക്കവെ, ബെഞ്ചിലംഗമായ ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം. ഭീകരവാദികളും ആസിഡ് എറിയുന്നവരും ഉൾപ്പെടെയുള്ള കുറ്റവാളികളുണ്ട്.
ചില പ്രത്യേക കുറ്റകൃത്യങ്ങൾക്ക് വ്യവസ്ഥകൾ വ്യത്യസ്തമായിരിക്കേണ്ടതുണ്ടെന്നു കോടതി വിലയിരുത്തി. ഹർജിയിൽ സർക്കാരിനു നോട്ടിസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചു. വിവിധ രാജ്യങ്ങളിൽ തുടരുന്ന രീതി വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഹർജിക്കാരോടു നിർദേശിക്കുകയും ചെയ്തു.
English Summary:
Supreme Court justified BNSS system
2c6squce2ke7640eivbaiq6npc mo-news-common-malayalamnews mo-news-common-newdelhinews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link