അയൽ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരാമർശിച്ച് ഉപരാഷ്ട്രപതി
അയൽ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരാമർശിച്ച് ഉപരാഷ്ട്രപതി – Vice president Jagdeep Dhankhar about neighboring countries human rights violations | India News, Malayalam News | Manorama Online | Manorama News
അയൽ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരാമർശിച്ച് ഉപരാഷ്ട്രപതി
മനോരമ ലേഖകൻ
Published: October 19 , 2024 04:04 AM IST
1 minute Read
ജഗദീപ് ധൻകർ
ന്യൂഡൽഹി ∙ ഇന്ത്യയുടെ അയൽപക്കത്ത് ഹിന്ദുക്കൾ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്റെ സ്ഥാപക ദിനത്തിൽ ഒരു രാജ്യത്തിന്റെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു പ്രസംഗം.
അയൽപക്കത്തെ ഹിന്ദുക്കളുടെ ദുരവസ്ഥയുടെ ഏറ്റവും നിരാശാജനകമായ വശം, മനുഷ്യാവകാശ സംരക്ഷകരെന്നു വിളിക്കപ്പെടുന്നവരുടെ നിശ്ശബ്ദതയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും നേരിട്ട ക്രൂരതകളെക്കുറിച്ചും ആരാധനാലയങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി പരാമർശിച്ചു. രാജ്യത്തുള്ള എല്ലാവരും ഇതേക്കുറിച്ചു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യ മുൻപ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
English Summary:
Vice president Jagdeep Dhankhar about neighboring countries human rights violations
725q99s7fnrgns4bisi8fkqd84 mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-vicepresident mo-politics-leaders-jagdeep-dhankhar
Source link