മഹാരാഷ്ട്ര: സീറ്റ് ചർച്ച മുന്നോട്ട്; ഉദ്ധവിനെ കണ്ട് ചെന്നിത്തല

മഹാരാഷ്ട്ര: സീറ്റ് ചർച്ച മുന്നോട്ട്; ഉദ്ധവിനെ കണ്ട് ചെന്നിത്തല – Maharashtra Elections: Congress, Shiv Sena in Crucial Seat Sharing Talks | India News, Malayalam News | Manorama Online | Manorama News
മഹാരാഷ്ട്ര: സീറ്റ് ചർച്ച മുന്നോട്ട്; ഉദ്ധവിനെ കണ്ട് ചെന്നിത്തല
മനോരമ ലേഖകൻ
Published: October 20 , 2024 04:21 AM IST
Updated: October 19, 2024 11:28 PM IST
1 minute Read
രമേശ് ചെന്നിത്തല. (ഫയൽ ചിത്രം: മനോരമ)
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കാനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെയും കിഴക്കൻ വിദർഭയിലെയും 28 സീറ്റുകളിലാണ് ശിവസേന– കോൺഗ്രസ് തർക്കം. കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളയുമായുള്ള ചർച്ചയിൽ ഉദ്ധവ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്, സംസ്ഥാന ചുമതലയുള്ള നേതാവെന്ന നിലയിൽ ചെന്നിത്തല തിരക്കിട്ടെത്തിയത്. ഉദ്ധവിന്റെ വസതിയിലായിരുന്നു ചർച്ച.
മുഖ്യമന്ത്രി സ്ഥാനമല്ല, സഖ്യമാണ് പ്രധാനമെന്ന് ഉദ്ധവ് വിഭാഗം േനതാവ് ആദിത്യ താക്കറെ പറഞ്ഞു. ശിവസേനയുമായി തർക്കമൊന്നുമില്ലെന്നും സീറ്റ് വിഭജനത്തിൽ പ്രശ്നമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരും.
അതിനിടെ, എൻഡിഎ സഖ്യത്തിലെ സീറ്റുവിഭജനം പൂർത്തിയാക്കുന്നതിന് നേതാക്കൾ കേന്ദ്രമന്ത്രി അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തർക്കത്തിലുളള 48 സീറ്റിലെ സ്ഥാനാർഥി നിർണയത്തിനായി രാത്രി വൈകുവോളം തുടർന്ന ചർച്ചയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ പങ്കെടുത്തു.
English Summary:
Maharashtra Elections: Congress, Shiv Sena in Crucial Seat Sharing Talks
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-shivsena mo-politics-parties-congress 16fdgd0r3ajb2aga2md6jdr019 mo-politics-leaders-rameshchennithala
Source link