മഹാരാഷ്ട്ര: തർക്കം തീർത്ത് സീറ്റ് ധാരണയ്ക്ക് തീവ്രശ്രമം – Effort to settle dispute and seat agreement for Maharashtra assembly election | India News, Malayalam News | Manorama Online | Manorama News
മഹാരാഷ്ട്ര: തർക്കം തീർത്ത് സീറ്റ് ധാരണയ്ക്ക് തീവ്രശ്രമം
മനോരമ ലേഖകൻ
Published: October 19 , 2024 04:05 AM IST
Updated: October 19, 2024 04:51 AM IST
1 minute Read
സഞ്ജയ് റാവുത്ത് (File Photo: J Suresh / Manorama)
മുംൈബ ∙ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 260ൽ ധാരണയായെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും സീറ്റ് തർക്കം തുടരുന്നു. ചർച്ച നീളുന്നത് തിരിച്ചടിയാകുമെന്നു പറഞ്ഞ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, കോൺഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടിനെ വിമർശിച്ചു. മൂന്നു ദിവസത്തിനകം ധാരണ പൂർണമാകുമെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ അവകാശപ്പെട്ടു.
60 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി ഉടൻ പുറത്തിറക്കിയേക്കും. 110 പേരുകൾക്ക് പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അംഗീകാരം നൽകിയതായാണു വിവരം. 103 സിറ്റിങ് എംഎൽഎമാരിൽ 30 ശതമാനത്തോളം പേരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്.
ഡൽഹിയിൽ കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ മഹാരാഷ്ട്രയിൽ എഎപി മത്സരിക്കില്ലെന്നു സൂചന നൽകി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കൂടിയാണ് തീരുമാനം. മുംബൈയിൽ മാത്രം 15 സീറ്റുകളിൽ മത്സരിക്കാൻ അസദുദീൻ ഉവൈസിയുടെ എഐഎംഐഎം പാർട്ടി നീക്കം തുടങ്ങി. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുമെന്നാണു പ്രതീക്ഷ.
English Summary:
Effort to settle dispute and seat agreement for Maharashtra assembly election
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-shivsena mo-politics-parties-congress mo-politics-elections-maharashtraassemblyelection2024 4dun1n56lpsb4i3n5ctduqpbbb mo-news-national-states-maharashtra
Source link