ഹിസ്ബുള്ളയ്ക്കെതിരേ ലബനൻ പാത്രിയർക്കീസ്
റോം: ലബനീസ് ജനതയുടെയും ഭരണകൂടത്തിന്റെയും നിലപാടുകൾക്കെതിരേയാണ് ഹിസ്ബുള്ള ഇസ്രയേലുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതെന്ന് മാറോനൈറ്റ് പാത്രിയർക്കീസ് കർദിനാൾ ബെഷാര ബൂത്രോസ് അൽ റാഹി. ലബനീസ് ജനതയ്ക്കെതിരേയുള്ള യുദ്ധമാണിത്. ജനതയെ ഈ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണ്. ഇതിന്റെ ദുഷ്ഫലങ്ങൾ ജനതതന്നെയാണ് അനുഭവിക്കേണ്ടതും. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്റെയും ഇടയിൽ കിടന്നു മരണവും നാശങ്ങളും അനുഭവിക്കേണ്ടിവരുന്നതുകൊണ്ട് യുദ്ധം ഉടൻ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹിസ്ബുള്ളയുടെ മുൻനിര നേതാക്കൾ കൊല്ലപ്പെട്ടെങ്കിലും തങ്ങൾക്ക് ഇനിയും ആയുധശേഷിയുണ്ടെന്ന് അവർ അവകാശപ്പെടുകയാണ്. ലബനീസ് ഭരണകൂടവും യുദ്ധത്തിനെതിരാണ്. ഇസ്രയേലും ഹിസ്ബുള്ളയും യുദ്ധമാണു തെരഞ്ഞെടുത്തത്. ഈ യുദ്ധത്തിന്റെ ഫലമായി ലബനൻ തകരുമെന്നും പാത്രിയർക്കീസ് മുന്നറിയിപ്പ് നൽകി.
Source link