KERALAM

കേരളസർവകലാശാല പരീക്ഷാ ഫലം

കോളേജ് ഒഫ് എൻജിനീയറിംഗ് കാര്യവട്ടം അഞ്ചാം സെമസ്റ്റർ ബി.ടെക്. 2020 സ്‌കീം(റെഗുലർ – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 അഡ്മിഷൻ), മേയ് 2024ലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. www.keralauniversity.ac.in

സീറ്റ് ഒഴിവ്

അറബിക് പഠനവകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അറബിക്ക് ട്രാൻസലേഷൻ പ്രോഗ്രാമലേക്ക് എസ്.സി./എസ്.ടി. കാറ്റഗറിയിൽ സീറ്റുകൾ ഒഴിവുണ്ട്. (എസ്.സി. – 2, എസ്.ടി. – 1). യോഗ്യത:അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താത്പ്പര്യമുളളവർ 22ന് രാവിലെ 11ന് കാര്യവട്ടം ക്യാമ്പസിലെ അറബിക് പഠനവകുപ്പിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9747318105

പുനഃക്രമീകരിച്ചു

ആറ്റിങ്ങൾ ഗവ.കോളേജിൽ 22ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ജൂലായ് 2024 ബി.കോം. പ്രാക്ടിക്കൽ പരീക്ഷകൾ 25ലേക്ക് പുനഃക്രമീകരിച്ചു.

പരീക്ഷാഫീസ്

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ/എം.എസ്.സി. (റെഗുലർ – 2023 അഡ്മിഷൻ),ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം. (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി- 2022 അഡ്മിഷൻ,സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ),നവംബർ 2024 പരീക്ഷയ്ക്ക് 26 വരെ പിഴകൂടാതെയും 150 രൂപ പിഴയോടുകൂടി 29 വരെയും 400 രൂപ പിഴയോടുകൂടി നവംബർ 1 വരെയും ഓൺലൈനായി അപേക്ഷിക്കാം. www.keralauniversity.ac.in.


Source link

Related Articles

Back to top button