‘അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം’; പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ, വിവാദം

അതിക്രമങ്ങൾ നേരിടാൻ പെൺകുട്ടികൾക്ക് വാൾ വിതരണം, ബിജെപി എംഎൽഎ വിവാദത്തിൽ-Mithilesh Kumar | BJP | Bihar | Latest News | Malayala Manorama

‘അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം’; പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ, വിവാദം

ഓൺലൈൻ ഡെസ്ക്

Published: October 13 , 2024 11:27 AM IST

1 minute Read

ബിഹാറിലെ ബിജെപി എംഎൽഎ മിഥിലേഷ് കുമാർ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്യുന്നു. ചിത്രം: Videograb/ IANS

പട്ന∙ ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ  പെൺകുട്ടികൾക്ക് വാള്‍ നല്‍കിയത്. ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സീതാമർഹി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് മിഥിലേഷ് കുമാർ.

ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്. വാളുകൊണ്ട് അതിക്രമങ്ങളെ അതിജീവിക്കാൻ സഹോദരിമാർക്ക് കഴിയുമെന്നു പറഞ്ഞു കൊണ്ടാണ് മിഥിലേഷ് കുമാർ വാളുകൾ വിതരണം ചെയ്തത്. ‘‘ വാളുകൾ നൽകി നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുകയാണ് ചെയ്തത്. അവരെ ആക്രമിക്കുന്നവരുടെ കൈകൾ വെട്ടിയെടുക്കാൻ വാളുകൾ ഉപകരിക്കും. സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നീട് നീതി ലഭിക്കാനായി അവർക്ക് ഓടിനടക്കേണ്ടി വരുന്നു. നീതിലഭിക്കുന്നത് പലപ്പോഴും വൈകുന്നു. പല നേതാക്കളും പ്രതികൾക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ഈ വാളുപയോഗിച്ച് പെൺകുട്ടികൾക്ക് സ്വയം രക്ഷിക്കാൻ കഴിയും ’’– മിഥിലേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സീതാമർഹി നഗരത്തിലെ കപ്രോൽ റോഡില്‍ ആഘോഷങ്ങള്‍ക്കായി പന്തലുകള്‍ ഒരുക്കിയിരുന്നു. ഇവിടെയെത്തിയാണ് എംഎല്‍എ വാള്‍ വിതരണം ചെയ്തത്.

English Summary:
BJP MLA Arms Girls with Swords for “Self-Defense” in Bihar, Sparks Outrage

mo-women-women-safety 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-self-defense 2thvbmclg0mko6p7aphgeuurpe mo-news-national-states-bihar


Source link
Exit mobile version