WORLD

മെലോണിയുടെ കുടിയിറക്കു പദ്ധതിക്ക് കോടതിയിൽ തിരിച്ചടി


റോം: ​​​അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ഇ​​​റ്റാ​​​ലി​​​യൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മോ​​​ലോ​​​ണി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ച​​​ടി. അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലെ ക്യാ​​​ന്പി​​​ലേ​​​ക്ക് അ​​​യച്ച 12 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ഇ​​​റ്റ​​​ലി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് റോ​​​മി​​​ലെ പ്ര​​​ത്യേ​​​ക ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​വ​​​രു​​​ടെ സ്വ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നും അ​​​ങ്ങോ​​​ട്ടു മ​​​ട​​​ങ്ങാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. കോ​​​ട​​​തി​​​യു​​​ത്ത​​​ര​​​വി​​​നെ നേ​​​രി​​​ടു​​​മെ​​​ന്നും രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണോ അ​​​ല്ല​​​യോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് കോ​​​ട​​​തി​​​യ​​​ല്ല, സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്നും ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇറ്റാലിയൻ തീരത്തുനിന്നു ര​​​ക്ഷി​​​ക്കു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രി​​​ൽ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​രെ അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ ഇ​​​റ്റാ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​ണി​​​ത ക്യാ​​​ന്പു​​​ക​​​ളി​​​ലേ​​​ക്ക് ബം​​​ഗ്ലാ​​​ദേ​​​ശ്, ഈ​​​ജി​​​പ്ഷ്യ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​യ 16 പേ​​​രെ​​​യാ​​​ണ് അ​​​യ​​​ച്ച​​​തെ​​​ങ്കി​​​ലും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രും രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​മാ​​​യ നാ​​​ലു​​​പേ​​​രെ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ടി​​​വ​​​ന്നു. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ​​​ദ്ധ​​​തി​​​യെ മ​​​റ്റു യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി വിലയി​​​രു​​​ത്തിവ​​​രി​​​കാ​​​ണ്.


Source link

Related Articles

Back to top button