SPORTS
കന്നിക്കപ്പിനായി പോരാട്ടം
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്നു പുതിയ ചാന്പ്യനെ ലഭിക്കും. 2024 എഡിഷൻ ഫൈനലിൽ ഇന്നു ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും കൊന്പുകോർക്കും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ട്വന്റി-20 ലോകകപ്പ് ട്രോഫിയിൽ മുത്തം വച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഫൈനലാണ്. ന്യൂസിലൻഡിന്റെ മൂന്നാം ഫൈനലും.
Source link