KERALAMLATEST NEWS

രഹസ്യ കേന്ദ്രത്തിലേക്ക് ഓടിയൊളിച്ച് പിപി ദിവ്യ; പ്രതി ചേർത്തിട്ടും പിടികൂടുന്നില്ല, ചോദ്യം ചെയ്യാതെ പൊലീസ്

കണ്ണൂർ: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടും സിപിഎം നേതാവ് പിപി ദിവ്യയെ ചോദ്യം ചെയ്യാൻ മടി കാണിച്ച് പൊലീസ്. ഇന്നലെ വീട്ടിലുണ്ടായിരുന്ന ദിവ്യ ഇപ്പോൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ ഇനിയും വൈകിയേക്കും. ഇതിനിടെ, ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി വൈകിയേക്കും. ഉടനടി നടപടി വേണമോയെന്ന് ആലോചിക്കാൻ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. നവീൻ ബാബുവിന്റേത് അടിയുറച്ച സിപിഎം കുടുംബമായതാണ് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. കൂടാതെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കുടുംബത്തെ ചേർത്തുപിടിക്കുകയും ചെയ്തു.

കണ്ണൂരെ സഖാക്കൾ ആദ്യമൊന്ന് സപ്പോർട്ടു ചെയ്യാൻ ശ്രമിച്ചെങ്കിലും പാർട്ടിഭേദമെന്യേ ജനരോഷം ദിവ്യയ്‌ക്കെതിരായതോടെ പിടിവിട്ടു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം എന്ന നിലപാടിലേക്ക് അവർ മാറി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ കൈവിട്ടു. ഉപതിരഞ്ഞെടുപ്പിൽ കടുത്ത ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ദിവ്യയെ മാറ്റാൻ തീരുമാനിച്ചു. വൈകിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടിയായതോടെ വ്യാഴാഴ്ച രാത്രി തന്നെ നടപടിയുണ്ടായി. ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തരമായി ചേർന്നശേഷം നേതാക്കൾ ദിവ്യയുടെ വീട്ടിൽ എത്തിയാണ് തീരുമാനം അറിയിച്ചത്.

ഇതിനിടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്തിലും പിപി ദിവ്യ പ്രകടിപ്പിച്ചത് കടുത്ത ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും സ്വരം. തന്റെ അധിക്ഷേപമാണ് രണ്ടു പെൺമക്കളുള്ള കുടുംബത്തിന്റെ വിളക്കണച്ചതെന്ന മനസ്താപം പോലും ദിവ്യയ്ക്കുണ്ടായില്ലെന്ന് കത്ത് തെളിയിക്കുന്നു. രാജി വേണമെന്ന പാർട്ടി നിലപാട് ശരിവയ്ക്കുന്നെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നുമാണ് ദിവ്യ പറയുന്നത്. അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് നടത്തിയത്. ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാർട്ടി നിലപാട് അംഗീകരിക്കുകയാണത്രെ.

രാജിയില്ലെന്നും രണ്ടു ദിവസത്തിനകം പൊതുപരിപാടികളിൽ സജീവമാകുമെന്നും അടുപ്പക്കാരോട് ദിവ്യ പറഞ്ഞിരുന്നു. പാർട്ടി കൂടെ നിൽക്കുമെന്നായിരുന്നു പ്രതീക്ഷ. നേരത്തേ തളിപ്പറമ്പിലെ ഒരു അദ്ധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യുവിനെതിരേ ആരോപണം ഉയർപ്പോൾ പാർട്ടി സംരക്ഷിച്ചില്ലേയെന്നും ദിവ്യ ജില്ലാ നേതാക്കളോട് ചോദിച്ചിരുന്നു. അന്ന് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.


Source link

Related Articles

Back to top button