ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് നഴ്സിംഗ് അവാര്‍ഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
കൊച്ചി: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ മൂന്നാം പതിപ്പിലെ പത്തു ഫൈനലിസ്റ്റുകളെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി 78,000ലധികം നഴ്സുമാരില്‍നിന്നു ലഭിച്ച അപേക്ഷകളില്‍നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. നഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉയര്‍ന്ന സമ്മാനത്തുകയുള്ള നഴ്സുമാര്‍ക്കുള്ള ആഗോള അവാര്‍ഡുകളിലൊന്നാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്.
ഏണസ്റ്റ് ആൻഡ് യംഗ്, എല്‍എല്‍പി, വിദഗ്ധ ജൂറി, ഗ്രാന്‍ഡ് ജൂറി എന്നിവരാണു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ഡിസംബറിൽ ബംഗളൂരുവില്‍ നടക്കുന്ന ഗാല ഇവന്റിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും.

Source link