മോസ്കോ: അടുത്തമാസം ബ്രസീലിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റ് നേരിടുന്ന പുടിൻ കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിലും നേരിട്ടു പങ്കെടുത്തിരുന്നില്ല. ബ്രസീലിൽ പോയാൽ ഐസിസി വാറന്റിലേക്കു ചർച്ചകൾ തിരിയുമെന്നും ഉച്ചകോടി പ്രതിസന്ധിയിലാകുമെന്നും പുടിൻ പറഞ്ഞു.
അതേസമയം, ബ്രസീലിൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. റഷ്യയും ബ്രസീലും തമ്മിൽ ഉഭയകക്ഷി കരാറുണ്ടാക്കി അറസ്റ്റ് വാറന്റിനെ മറികടക്കാമെന്ന് പുടിൻ കൂട്ടിച്ചേർത്തു. പുടിൻ സെപ്റ്റംബറിൽ മംഗോളിയ സന്ദർശിച്ചിരുന്നു. ഐസിസി വാറന്റ് നടപ്പാക്കാൻ മംഗോളിയ തയാറായില്ല.
Source link