SPORTS

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് x മു​​ഹ​​മ്മ​​ദ​​ൻ; രാ​​ത്രി 7.30ന്


കോ​​ൽ​​ക്ക​​ത്ത: രാ​​ജ്യാ​​ന്ത​​ര ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ പു​​ന​​രാ​​രം​​ഭി​​ച്ച​​തി​​ന്‍റെ നാ​​ലാം​​നാ​​ളാ​​യ ഇ​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ക​​ള​​ത്തി​​ൽ. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത​​ൻ പാ​​ര​​ന്പ​​ര്യ ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​യ മു​​ഹ​​മ്മ​​ദ​​ൻ എ​​സ്‌സി​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. മൈ​​ക്ക​​ൽ സ്റ്റാ​​റെ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലി​​റ​​ങ്ങു​​ന്ന കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സീ​​സ​​ണി​​ലെ ര​​ണ്ടാം ജ​​യം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് കോ​​ൽ​​ക്ക​​ത്ത​​യി​​ലെ കി​​ഷോ​​ർ ഭാ​​ര​​തി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച​​തി​​ൽ ഒ​​രു ജ​​യ​​വും ര​​ണ്ടു സ​​മ​​നി​​ല​​യു​​മാ​​യി അ​​ഞ്ചു പോ​​യി​​ന്‍റാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്.

2024-25 പ്രീ ​​സീ​​സ​​ണ്‍ ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ എ​​ത്തി​​യ മൊറോക്കൻ താരം നോ​​ഹ് സ​​ദൗ​​യി​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ തു​​റു​​പ്പു​​ചീ​​ട്ട്. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച നോ​​ഹ്, മൂ​​ന്നു ഗോ​​ൾ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​ന് അ​​സി​​സ്റ്റ് ന​​ട​​ത്തു​​ക​​യും ചെ​​യ്തു. ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ത്ത പ്ലേ ​​മേ​​ക്ക​​ർ അ​​ഡ്രി​​യാ​​ൻ ലൂ​​ണ ഫു​​ൾ​​സ്വിം​​ഗി​​ൽ ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​തോ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ പ്ര​​ക​​ട​​നം മെ​​ച്ച​​പ്പെ​​ടു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ആ​​രാ​​ധ​​ക​​ർ.


Source link

Related Articles

Back to top button