2035-ഓടെ രാജ്യത്തെ വൈദ്യുതി കവരാൻ ഇലക്ട്രിക് വാഹനങ്ങൾ
ന്യൂഡൽഹി: രാജ്യത്തുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നല്ലൊരു ശതമാനവും 2035ടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ഐകെഐജിഎഐ മാനേജർ ഹോൾഡിംഗ്സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്നതിനൊപ്പം 2035ഓടെ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 6 മുതൽ 8.7 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഉപയോഗിക്കും. 2023ൽ ലോകത്തെ കാർ വില്പനയുടെ 18 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഇതിൽ പകുതിയിലധികവും ചൈനയിൽനിന്നും ഇറക്കുമതി ചെയ്തതായിരുന്നു. കൂടുതൽ ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ ആഗോള വൈദ്യുതി ഉപഭോഗത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഇതിനാൽ ഊർജ മേഖലയുടെ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ വർധിച്ചുവരുന്ന താപനില അടുത്ത ദശകത്തിൽ എയർ കണ്ടീഷണറുകളുടെ (എസി) ആവശ്യം കുത്തനെ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030ഓടെ രാജ്യത്തെ എസികളുടെ ആവശ്യം ഇരട്ടിയാകും. ഇത് രാജ്യത്തെ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വർധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

Source link