‘മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതാണ് ഇസ്രയേല്‍ എനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികം’
ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൂന്ന് വര്‍ഷം മുമ്പുള്ള വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിനേക്കാള്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതാണ് ഇസ്രയേല്‍ തനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികമെന്നാണ് സിന്‍വാര്‍ വീഡിയോയില്‍ പറയുന്നത്. 2021-ല്‍ ഹമാസ് പുറത്തുവിട്ടതാണ് ഈ വീഡിയോ. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സിന്‍വാറിനെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലെത്തിയത്. ഇസ്രയേല്‍ വധം എന്ന മഹത്തായ സമ്മാനം നല്‍കുന്നതിലൂടെ അവരുടെ ഭൂമിയില്‍ നിന്നും ദൈവത്തിന്റെ അടുത്തെത്തുന്ന രക്തസാക്ഷിയായി താന്‍ മാറുമെന്നും സിന്‍വാര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സിന്‍വാറിന്റെ ഈ വാക്കുകള്‍ വളരെയേറെ വൈകാരികതയോടെയാണ് പലസ്തീന്‍ അനുകൂലികള്‍ ഏറ്റെടുത്തിരിക്കുന്നത്. സിന്‍വാറിന്റെ വികാരനിര്‍ഭരമായ പ്രസംഗം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷമാണ് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ബോംബ് വര്‍ഷിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ബുദ്ധികേന്ദ്രം സിന്‍വാര്‍ ആയിരുന്നു.
Source link