ബോംബ് ഭീഷണി: മുംബൈ–ന്യൂയോർക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി-Bomb Threat | Air India | Mumbai | Newyork | Latest News | Manorama Online
എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി: ന്യൂയോർക്കിലേക്കുപോയ വിമാനം ഡൽഹിയിൽ ഇറക്കി; ട്രെയിനിനും ഭീഷണി
ഓൺലൈൻ ഡെസ്ക്
Published: October 14 , 2024 10:21 AM IST
Updated: October 14, 2024 11:42 AM IST
1 minute Read
Representative image
ന്യൂഡൽഹി∙ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽനിന്ന് ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ട്. ഇതുകൂടാതെ മുംബൈ – ഹൗറ മെയിൽ ട്രെയിനുനേരെയും ബോംബ് ഭീഷണിയുണ്ട്.
മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി. ഇൻഡിഗോയുടെ ജിദ്ദയിലേക്കുള്ള 6E 56, മസ്കറ്റിനുള്ള 6E 1275 വിമാനങ്ങൾക്കാണ് ഭീഷണി. ഇവ വിമാനത്താവളത്തിൽ പ്രത്യേക സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
First video:मुंबई से न्यूयॉर्क जा रही एअर इंडिया की फ्लाइट में बम की धमकी, दिल्ली में इमरजेंसी लैंडिंग#airindia #FLIGHT #bomb pic.twitter.com/vkRQcOBHDG— Naveen sethi (@sethi_naveen) October 14, 2024
മസ്കറ്റിനുള്ള വിമാനം പുലർച്ചെ രണ്ടുമണിക്ക് പുറപ്പെടേണ്ടിയതായിരുന്നു. പരിശോധനയ്ക്കുശേഷം ഒൻപതുമണിയോടെ യാത്ര പുറപ്പെട്ടു പ്രാദേശിക സമയം 9.45ന് മസ്കറ്റിലെത്തി. പുലർച്ചെ 2.05നായിരുന്നു ജിദ്ദയിലേക്കുള്ള വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് ഇതുവരെയും പുറപ്പെട്ടിട്ടില്ല.
‘‘മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിനു സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികൾ സ്വീകരിക്കുകയാണ്’’– എയർ ഇന്ത്യ വക്താവ് അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ പരിശോധനകൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, മുംബൈ ഹൗറ ട്രെയിനിനു (12809) നേർക്കും തിങ്കളാഴ്ച പുലർച്ചെ ബോംബ് ഭീഷണിയുണ്ടായി. നാലുമണിക്ക് ജൽഗാവ് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ പരിശോധന നടത്തി. സംശയകരമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താത്തതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.
English Summary:
Bomb Threat: Mumbai-New York Flight Makes Emergency Landing; Undergoing Inspection
mo-news-common-bomb-threat 35sqbo5jn5bgb3f8eaccv15qka mo-auto-airplane 5us8tqa2nb7vtrak5adp6dt14p-list mo-auto-air-india-one 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews