‘യഹിയയില്ലാത്ത ലോകമാണ് മികച്ച സ്ഥലം’; ഹമാസ് തലവന്റെ മൃതദേഹത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സൈനികന്‍


ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിനൊപ്പം ഒറ്റയ്ക്ക് ചിലവഴിച്ചതിന്റെ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഇസ്രയേല്‍ സൈനികന്‍. ലെഫ്റ്റനന്റ് കേണലായ ഇറ്റാമര്‍ എയ്റ്റാമാണ് തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ ഒരു ചെറു കുറിപ്പായി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് യഹിയയെ ഇസ്രയേല്‍ സൈന്യം റാഫയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന യഹിയയുണ്ടാക്കിയ വേദന ആഴത്തിലുള്ളതായിരുന്നെന്നും യഹിയയില്ലാത്ത ലോകമാണ് മികച്ച സ്ഥലമെന്നും എയ്റ്റാം കുറിപ്പില്‍ പറയുന്നു. റാഫയെന്ന നഗരം തകര്‍ന്നതോര്‍ത്ത് ദു:ഖം തോന്നുന്നുവെന്നും എയ്റ്റാം കുറിച്ചു.


Source link

Exit mobile version