KERALAMLATEST NEWS

യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനുള്ള മികച്ച സ്‌കോളർഷിപ്പ്/ഫെല്ലോഷിപ്പായ എറാസ്മസ് മുണ്ടസ് പ്രോഗ്രാമിന് അപേക്ഷിക്കാം. 2025-26 വർഷത്തേക്കുള്ള ഡ്യുവൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പി.എച്ച്ഡി എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. ഡ്യുവൽ മാസ്റ്റേഴ്‌സിൽ ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് 3 പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. രണ്ട്‌ വർഷ മാസ്റ്റേഴ്‌സ് പ്രോഗ്രാം 4 സെമസ്റ്ററുകളിലായി നാല് രാജ്യങ്ങളിൽ പഠിക്കാനുള്ള അവസരം ലഭിക്കും. സ്ലൊവേനിയ, ജർമ്മനി, ഫിൻലാൻഡ്, ഇറ്റലി, അയർലാൻഡ്, നെതർലാൻഡ്സ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഉപരിപഠനം നടത്താം.

കെമിസ്ട്രി, ഇക്കണോമിക്,സയൻസ്, എൻവയൺമെന്റൽ സയൻസ്, ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനിയറിംഗ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, അഗ്രിക്കൾച്ചർ, ഫുഡ് ആൻഡ് എൻവയൺമെന്റൽ പോളിസി അനാലിസിസ്, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, കെമിക്കൽ നാനോ-എൻജിനിയറിംഗ്, പബ്ലിക്‌ഹെൽത്ത്, ആർക്കിടെക്ചർ തുടങ്ങി നിരവധി വിഷയങ്ങളിലാണ് ബിരുദാനന്തര പ്രോഗ്രാമുകൾ.

പി എച്ച്.ഡി

ആർട്‌സ്, ബയോളജിക്കൽ ആൻഡ് മെഡി. സയൻസ്, ബിസിനസ് ആൻഡ് ഫിനാൻസ്, കെമിക്കൽ സയൻസ്, എർത്ത് സയൻസ്, എൻജിനിയറിംഗ്, ഹ്യുമാനിറ്റീസ്, നിയമം, കംപ്യൂട്ടിംഗ്, സോഷ്യൽ സയൻസ് ആൻഡ് ഹെൽത്ത് എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. പി.എച്ച്ഡി സ്‌കോളർഷിപ്പ് പ്രോഗ്രാമിന് പ്രതിവർഷം 250 ഗവേഷണ വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. വർഷം 12,000 പൗണ്ട് വരെ സ്‌കോളർഷിപ്പ് ലഭിക്കും. പി.എച്ച്ഡി പ്രോഗ്രാമിന് മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി കൺസോർഷ്യത്തെ തിരഞ്ഞെടുക്കാം. യൂറോപ്യൻ യൂണിയനിലെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്നാണ് കോഴ്‌സ് ഓഫർ ചെയ്യുന്നത്.

പ്രവേശനം

എറാസ്മസ് മുണ്ടസ് പ്രോഗ്രാമിന് അപേക്ഷിക്കാൻ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് 4 വർഷ ബിരുദ/ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ജോയിന്റ്/ഡബിൾ മാസ്റ്റേഴ്‌സ്/ബിരുദാനന്തര പ്രോഗ്രാമുണ്ട്. രണ്ട് വർഷമാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാം. ഡോക്ടറൽ പ്രോഗ്രാം മൂന്നു വർഷം. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ തിരഞ്ഞെടുത്ത മാസ്റ്റേഴ്‌സ്/ഡോക്ടറൽ പ്രോഗ്രാമിന് പുറമെ എറാസ്മസ് മുണ്ടസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന കൺസോർഷ്യവും തിരഞ്ഞെടുക്കണം. സ്‌കോളർഷിപ്പിൽ ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, പ്രതിമാസ അലവൻസ് മുതലായവ ഉൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക് www.eacea.ec.europa.eu, www.ec.europa.eu സന്ദർശിക്കുക.

ഇതുവരെ 6000 പേർക്ക് ഇന്ത്യയിൽ നിന്ന് ഈ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. കേരള കാർഷിക സർവകലാശാല, കേരള സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽനിന്ന് 2023-ൽ മാത്രം 14 പേർക്ക് ലഭിച്ചു. കേരളത്തിൽ നിന്ന് പ്രതിവർഷം 35-40 പേർക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ പി.എച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

പി.എച്ച്ഡിക്ക് ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്റ്റേറ്റ്‌മെന്റ് ഒഫ് പർപ്പസ് (SOP), റഫറൻസ് കത്തുകൾ, പ്രൊജക്ട് പ്രൊപ്പോസൽ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പ്രസിദ്ധീകരണങ്ങൾ, IELTS 7/9 സ്‌കോർ റിപ്പോർട്ട് എന്നിവ ആവശ്യമാണ്. ചില സന്ദർഭങ്ങളിൽ IELTS ൽ ഇളവ് നൽകാറുണ്ട്. ഒക്ടോബർ മുതൽ ജനുവരി 31വരെ അപേക്ഷിക്കാം. ചില സർവകലാശാലകളിൽ അവസാന തീയതി ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ്.


Source link

Related Articles

Back to top button