വിവരം കൈമാറൽ: വാട്സാപ്പിനെതിരെ നടപടിക്ക് സിസിഐ

വിവരം കൈമാറൽ: വാട്സാപ്പിനെതിരെ നടപടിക്ക് സിസിഐ – Information transfer: CCI to take action against WhatsApp | India News, Malayalam News | Manorama Online | Manorama News

വിവരം കൈമാറൽ: വാട്സാപ്പിനെതിരെ നടപടിക്ക് സിസിഐ

മനോരമ ലേഖകൻ

Published: October 15 , 2024 02:30 AM IST

1 minute Read

(Photo by Yasuyoshi CHIBA / AFP)

ന്യൂഡൽഹി ∙ വാട്സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നോട്ടിസ് നൽകും. 2021 ൽ വാട്സാപ് കൊണ്ടുവന്ന സ്വകാര്യതാ നയമാണ് നടപടിക്കു കാരണമായത്.

വാട്സാപ് ബിസിനസ് മെസേജുകൾ മാതൃകമ്പനിയായ മെറ്റയുമായി പങ്കുവയ്ക്കാൻ അനുമതി നൽകുന്നതായിരുന്നു നയം. ഈ വിവരങ്ങൾ മെറ്റയ്ക്ക് (ഫെയ്സ്ബുക്) പരസ്യങ്ങൾ കാണിക്കുന്നതിനും മറ്റു വ്യക്തികേന്ദ്രീകൃത പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. ഇതു മേഖലയിലെ കുത്തകവൽക്കരണത്തിനും മത്സരം ഇല്ലായ്മയ്ക്കും കാരണമാകുമെന്നാണ് സിസിഐ വിലയിരുത്തൽ. വിപണിയിലെ മേധാവിത്വം മെറ്റ ദുരുപയോഗം ചെയ്യുന്നെന്നും കണ്ടെത്തി. 

സിസിഐ അന്വേഷണത്തിനെതിരെ വാട്സാപ്പും മെറ്റയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. 

English Summary:
Information transfer: CCI to take action against WhatsApp

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-technology-whatsapp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-meta mo-news-national-organisations0-competitioncommissionofindia 1lq407c09hjqmnkrdktgp7fg7i


Source link
Exit mobile version