പന്നു വധശ്രമക്കേസ്: ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടനിൽ – Gurpatwant Singh Pannun murder case: Indian Council to Washington | India News, Malayalam News | Manorama Online | Manorama News
പന്നു വധശ്രമക്കേസ്: ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടനിൽ
മനോരമ ലേഖകൻ
Published: October 15 , 2024 02:45 AM IST
1 minute Read
ഗുർപട്‍വന്ത് സിങ് പന്നു (Photo from Archive)
വാഷിങ്ടൻ ∙ യുഎസ് പൗരനായ സിഖ് വിഘടനവാദി നേതാവ് ഗുട്പട്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഇന്ത്യൻ സമിതി ഇന്ന് വാഷിങ്ടൻ സന്ദർശിക്കും. യുഎസ് അധികൃതരുമായി സമിതി ചർച്ച നടത്തും.
ആരോപണം നിഷേധിച്ച ഇന്ത്യ അന്വേഷണത്തിനു സമിതിയെ നിയോഗിക്കുകയായിരുന്നു. ഇന്ത്യ സർക്കാരിനു വേണ്ടി ജോലി ചെയ്തിരുന്ന ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ പന്നു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറിയിരുന്നു.
English Summary:
Gurpatwant Singh Pannun murder case: Indian Council to Washington
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7khjjja3fpqe19ctgq5v8hlt31 mo-news-world-countries-unitedstates-washington mo-crime-murder
Source link