KERALAM

വയനാട്: സത്യൻ മൊകേരി സി.പി.ഐ സ്ഥാനാർത്ഥി

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സി.പി.ഐ സ്ഥാനാർത്ഥി. പാർട്ടി ദേശീയ കൗൺസിൽ അംഗമാണ്. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം സംസ്ഥാന കൗൺസിലും അംഗീകരിച്ചു. മൂന്നു തവണ നിയമസഭാംഗമായിരുന്നു സത്യൻ മൊകേരി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിനോടു പരാജയപ്പെട്ടിരുന്നു. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിൽ മറ്റു പേരുകളൊന്നും പരിഗണനയ്ക്ക് വന്നില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സത്യൻ മൊകേരി സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശം വച്ചത്.

”തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട്ടിൽ മത്സരത്തിന്

ഇറങ്ങുന്നത്‌. വയനാട്ടിലെ ജനങ്ങൾ ഇടതുപക്ഷ പ്രസ്ഥാനത്തോട് യോജിച്ചു നിൽക്കുന്നവരാണ്

-സത്യൻ മൊകേരി


Source link

Related Articles

Back to top button